മയ്യിൽ | മയ്യിൽ പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് മലപ്പട്ടം കൊളന്ത സ്വദേശി രാമചന്ദ്രൻ (60) ഇന്ന് രാവിലെ ജോലിക്ക് വരവേ കുഴഞ്ഞ് വീണ് മരിച്ചു. ഭാര്യ സഹിത പി, മക്കൾ: ആതിര, അനുരാഗ്. പരേതനായ പി പി ഗോപാലൻ - നാരായണി ദമ്പതികളുടെ മകനാണ്. മരുമകൻ വിജേഷ് (മരുതായി). സഹോദരങ്ങൾ: നാരായണൻ, ലീല (ചൂളിയാട്), കാർത്യായനി (കുട്ടാവ്), കോമള (വളക്കൈ). സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മലപ്പട്ടം പഞ്ചായത്ത് സ്മശാനത്തിൽ നടക്കും.
28 വർഷം ബി.എസ്.എഫിൽ വയർലസ് ഓപ്പറേറ്ററായി ജോലി ചെയ്ത് വിരമിച്ച ശേഷം കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഇരിക്കൂർ, ചക്കരക്കൽ പോലീസ് സ്റ്റേഷനുകളിൽ ഹോം ഗാർഡായി ജോലി ചെയ്തു. ഇപ്പോൾ മയ്യിൽ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുക ആയിരുന്നു. നിലവിൽ കേരള ഹോം ഗാർഡ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ആണ്.