ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിച്ച പിടികിട്ടാപ്പുള്ളി പയ്യന്നൂരിൽ പിടിയിൽ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 17 June 2023

ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിച്ച പിടികിട്ടാപ്പുള്ളി പയ്യന്നൂരിൽ പിടിയിൽ
പെരിങ്ങോം: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവതിയെചികിത്സ വാഗ്ദാനം നൽകി മംഗലാപുരത്തേക്ക്കൂട്ടി കൊണ്ടുപോയി ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകിയ ശേഷം ലോഡ്ജ് മുറിയിൽ വെച്ച് പീഡിപ്പിക്കുകയും പണവും സ്വർണ്ണവും തട്ടിയെടുത്ത ശേഷം ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി 15 വർഷത്തിന് ശേഷം പിടിയിൽ. പെരുമ്പടവ് തലവിൽ സ്വദേശി എം.സുനിൽകുമാറിനെ(44)യാണ് പെരിങ്ങോം പോലീസ് ഇൻസ്പെക്ടർ പി.സുഭാഷിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ.എൻ. പി.രാഘവൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ.പി എച്ച് ഷറഫുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രജേഷ്, സുമേഷ്, ജിജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. 2008 -ൽ ആയിരുന്നു സംഭവം. പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ യുവതിയെയാണ് ഇയാൾ സൗഹൃദം നടിച്ച് മംഗലാപുരത്തേ ആശുപത്രിയിലേക്കെന്ന വ്യാജേന ലോഡ്ജിൽ എത്തിച്ച് ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം മയക്കത്തിലാക്കി പീഡിപ്പിക്കുകയും യുവതിയുടെ കൈയിലുണ്ടായിരുന്ന 4,500 രൂപയും ഒന്നേമുക്കാൽ പവൻ്റെ ആഭരണങ്ങളുമായി മുങ്ങിയത്. തുടർന്ന് നാട്ടിലെത്തിയ യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാൾ നാട്ടിൽ നിന്നും മുങ്ങി. 2019 -ൽ പ്രതിയെ പിടികിട്ടാപ്പുള്ളിയായി പയ്യന്നൂർ കോടതി പ്രഖ്യാപിച്ചിരുന്നു. ബാംഗ്ലൂരിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന സൈബർ സെൽ മൊബെൽ ടവർ ലൊക്കേഷൻ്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ബാംഗ്ലൂരിലെത്തിയെങ്കിലും അതിവിദഗ്ധമായി മുങ്ങിയ പ്രതിയെ കഴിഞ്ഞ ദിവസം പയ്യന്നൂർ കോറോത്തെ സഹോദരൻ്റെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.Post Top Ad