ഇന്ന് ലോക വായന ദിനം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 18 June 2023

ഇന്ന് ലോക വായന ദിനം



ഇന്ന് ലോക വായനാ ദിനം. വായനയുടെ ആവശ്യകത ഓർമിപ്പിക്കാനാണ് ദിനാചരണം.ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ജന്മദിനമാണ് വായന ദിനമായി നാം ആചരിക്കുന്നത്ഏതൊരു ഭാഷയുടേയും നിലനിൽപ്പ് അവയിൽ ഉല്പാദിപ്പിക്കപ്പെടുന്നതും വായിക്കുന്നതുമായ പുസ്തകങ്ങളുമായി ഇഴചേർന്നു കിടക്കുന്നു. ലോകത്താകെ 573 ഭാഷകളാണ് ഇതുവരെ വംശമറ്റുപോയിട്ടുള്ളത്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരം പരന്ന വായനയെ പിന്നോട്ടടിപ്പിച്ചെങ്കിലും അതേ സാങ്കേതിക വിദ്യകൾ തന്നെ വായനയെ പുഷ്ടിപ്പെടുത്തുന്നുമുണ്ട്. വായന മരിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് ഇത്തവണത്തേയും വായനാ ദിനം എത്തുന്നത്.ദൃശ്യ ഇ- പുസ്തകങ്ങളും ഓഡിയോ ബുക്കുമൊക്കെ അവിടേയും പ്രതീക്ഷ നൽകുന്നതാണ്. കൊവിഡ്കാലത്ത് വീടുകളിൽ ഏകാന്തതയിൽ തളച്ചിടപ്പെട്ട ലോക ജനതക്ക് വായനയുടെ വിശാലാകാശമാണ് ആശ്വാസമായത്. 23 ശതമാനത്തോളം കൂടുതൽ ആളുകൾ ഇക്കാലത്തു വായനയിൽ അഭയം പ്രാപിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.യുനെസ്കോയുടെ കണക്കനുസരിച് ഒരു രാജ്യത്തെ ജീവിത നിലവാരം അളക്കാനുള്ള സൂചികകളിലൊന്ന് അവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണമാണ്.കേരളത്തിന്റെ മുക്കിലും മൂലയിലും ബുദ്ധിമുട്ടുകൾ അവഗണിച്ച എത്തിച്ചേർന്ന് ഗ്രന്ഥശാലകൾക്ക് രൂപം നൽകിയ പി എൻ പണിക്കർക്കുള്ള സനേഹാദരം കൂടിയാണ് ഈ ദിനം. നാലായിരത്തിലധികം ഗ്രന്ധശാലകൾക്കാണ് പി എൻ പണിക്കർ രൂപം നൽകിയത്.കേരളത്തെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കാൻ നിതാന്ത പരിശ്രമത്തിൽ ഏർപ്പെട്ട പി എൻ പണിക്കർ മെച്ചപ്പെട്ട ഒരു വായന സംസ്കാരം മലയാളികൾക്കിടയിൽ കെട്ടിപ്പടുക്കാൻ വലിയ സംഭാവനയാണ് നൽകിയത്.പുതിയ അധ്യയന വർഷം ആരംഭിച്ചു മൂന്നാഴ്ചക്കുള്ളിൽ ആഘോഷിക്കുന്ന വായനാദിനം ‘വിപ്ലവം വായനയിലൂടെ’ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്നു.മാറിയ കാലത്ത്, ഇലക്ട്രോണിക് വായനയടക്കമുള്ള നവ സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി വായനയെ മരിക്കാതെ നമുക്ക് നിലനിർത്താം, നമുക്ക് വായിച്ചുവളരാം.മാധ്യമങ്ങളുടെ അധിനിവേശം വിരൽത്തുമ്പിൽ ചലന ചിത്രങ്ങളാകുമ്പോൾ, അക്ഷരങ്ങളുടെ ലോകത്തേക്ക് ശ്രദ്ധ ചലിപ്പിക്കാൻ പുതു തലമുറക്ക് താത്പര്യം കുറഞ്ഞു വരുന്നുണ്ട് എന്നത് കാണാതെ പോകരുത്.ഇ- പുസ്തകങ്ങളും ഓഡിയോ ബുക്കുമൊക്കെ അവിടേയും പ്രതീക്ഷ നൽകുന്നതാണ്. കൊവിഡ്കാലത്ത് വീടുകളിൽ ഏകാന്തതയിൽ തളച്ചിടപ്പെട്ട ലോക ജനതക്ക് വായനയുടെ വിശാലാകാശമാണ് ആശ്വാസമായത്. 23 ശതമാനത്തോളം കൂടുതൽ ആളുകൾ ഇക്കാലത്തു വായനയിൽ അഭയം പ്രാപിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.യുനെസ്കോയുടെ കണക്കനുസരിച് ഒരു രാജ്യത്തെ ജീവിത നിലവാരം അളക്കാനുള്ള സൂചികകളിലൊന്ന് അവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണമാണ്.കേരളത്തിന്റെ മുക്കിലും മൂലയിലും ബുദ്ധിമുട്ടുകൾ അവഗണിച്ച എത്തിച്ചേർന്ന് ഗ്രന്ഥശാലകൾക്ക് രൂപം നൽകിയ പി എൻ പണിക്കർക്കുള്ള സനേഹാദരം കൂടിയാണ് ഈ ദിനം. നാലായിരത്തിലധികം ഗ്രന്ധശാലകൾക്കാണ് പി എൻ പണിക്കർ രൂപം നൽകിയത്.കേരളത്തെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കാൻ നിതാന്ത പരിശ്രമത്തിൽ ഏർപ്പെട്ട പി എൻ പണിക്കർ മെച്ചപ്പെട്ട ഒരു വായന സംസ്കാരം മലയാളികൾക്കിടയിൽ കെട്ടിപ്പടുക്കാൻ വലിയ സംഭാവനയാണ് നൽകിയത്.പുതിയ അധ്യയന വർഷം ആരംഭിച്ചു മൂന്നാഴ്ചക്കുള്ളിൽ ആഘോഷിക്കുന്ന വായനാദിനം ‘വിപ്ലവം വായനയിലൂടെ’ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്നു.മാറിയ കാലത്ത്, ഇലക്ട്രോണിക് വായനയടക്കമുള്ള നവ സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി വായനയെ മരിക്കാതെ നമുക്ക് നിലനിർത്താം, നമുക്ക് വായിച്ചുവളരാം.



Post Top Ad