വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി ബിരുദാന്തര ബിരുദത്തിന് ചേർന്ന കേസിൽ എസ്എഫ്ഐ നേതാവ് കൂടിയായ പ്രതി നിഖിൽ തോമസ് ഒളിവിൽ. പൊലീസിന്റെ അന്വേഷണത്തിൽ നിഖിലിന്റെ മൊബൈൽ ഫോൺ സിഗ്നൽ അവസാനമായി കാണിച്ചത് തിങ്കൾ ഉച്ചയ്ക്ക് തിരുവന്തപുരത്തായിരുന്നു. കായകുളം പോലീസ് സ്റ്റേഷനിലെ സിഐയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്വിഷയത്തിൽ MSM കോളേജ് പ്രിൻസിപ്പലിനെ കൂടാതെ കൊമേഴ്സ് വിഭാഗം മേധാവി, മുൻ പ്രിൻസിപ്പൽ ഡോ എസ് ഭദ്രകുമാരി ഉൾപ്പെടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കോളേജ് നിയോഗിച്ച ആറംഗ അന്വേഷണ സമിതി റിപ്പോർട്ട് ഇന്ന് സർവ്വകലാശാല വിസിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കൈമാറും.എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തി. കലിംഗ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നൽകി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരങ്ങൾ തേടിയത്. ഡിവൈഎസ്പി കേരള സർവ്വകലാശാലയിൽ നേരിട്ട് എത്തിയാണ് വിവരങ്ങൾ തേടിയത്.കായംകുളം എംഎസ്എം കോളജിൽ എംകോമിന് പ്രവേശനം നേടാനായി നിഖിൽ തോമസ് ഹാജരാക്കിയ ഛത്തീസ്ഗഡിലെ കലിംഗ് സർവകലാശാല രേഖകൾ വ്യാജമാണെന്ന് കേരള സർവകലാശാല വിസിയും കലിംഗ സർവകലാശാല രജിസ്ട്രാറും സ്ഥിരീകരിച്ചിരുന്നു. ബി.കോം പാസാകാതെയാണ് നിഖിൽ എംഎസ്എം കോളജിൽ ഉപരിപഠനത്തിന് ചേർന്നത്.
Tuesday, 20 June 2023
Home
Unlabelled
വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: നിഖിൽ തോമസ് ഒളിവിൽ; അന്വേഷണത്തിനായി എട്ടംഗ സംഘം
വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: നിഖിൽ തോമസ് ഒളിവിൽ; അന്വേഷണത്തിനായി എട്ടംഗ സംഘം

About Weonelive
We One Kerala