കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് എതിരായ തുടർ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണിമുകുന്ദൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. പരാതിക്കാരിയുമായി ഒത്തു തീർപ്പായെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉണ്ണി മുകുന്ദന്റെ ഹർജി.2017 ൽ സിനിമ ചർച്ചക്കായി ഹോട്ടൽ മുറിയിൽ വിളിച്ചു വകുത്തി ലൈംഗികമായി അതിക്രമിക്കുകയും സ്ത്രിത്വത്തെ അപമാനിക്കുകയും ചെയ്തെന്ന ആരോപണങ്ങളുമായി കോട്ടയം സ്വദേശിനിയാണ് പരാതി നൽകിയത്. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.