തളിപ്പറമ്പിന്റെ സ്വന്തം മീശ മാഷ് യാത്രയായി. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 22 June 2023

തളിപ്പറമ്പിന്റെ സ്വന്തം മീശ മാഷ് യാത്രയായി.

 നാലു പതിറ്റാണ്ടിലേറെയായി തളിപ്പറമ്പിലെ സാമൂഹ്യ, രാഷ്ട്രീയ, കായിക രംഗത്തെ നിറ സാനിധ്യമായ പി. കുഞ്ഞിരാമൻ മാസ്റ്റർ (84) ഇന്ന് രാവിലെ 10.30 നു അന്തരിച്ചു.1970 കളുടെ തുടക്കത്തിൽ കല്യാശ്ശേരി ഹൈ സ്കൂളിൽ നിന്നും ടാഗോർ വിദ്യാനികേതൻ ഹൈ സ്കൂളിൽ കായിക അധ്യാപകനായി എത്തിയ നാൾ മുതൽ തളിപ്പറമ്പുകാരുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു, പിന്നീട് മീശ മാഷ് എന്ന് അറിയപ്പെട്ട പി. കുഞ്ഞിരാമൻ.പഴയങ്ങാടി വയലപ്രയിലെ വീരച്ഛൻ വളപ്പിൽ കുഞ്ഞപ്പയുടെയും മാതിയുടെയും മകനായി ജനിച്ച മാഷ് സ്കൂൾ പഠന കാലം മുതൽ അറിയപ്പെടുന്ന ഫുട്ബോൾ താരം ആയിരുന്നു. പിന്നീട് കണ്ണൂർ ജിംഖാനയിലൂടെ അദ്ദേഹം പല തവണ കണ്ണൂർ ജില്ലാ ടീമിൽ എത്തി.

 സംഘടനാ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന മാഷ് അടിയന്തിരാവസ്ഥ കാലത്ത് ജയിൽ ജീവിതവും നയിച്ചു.അടിയന്തിരാവസ്ഥ കാലത്തെ പോലീസ് നടപടികളിലൂടെ കുപ്രശസ്തനായ പീലിക്കോടൻ നാരായണനുമായി രൂപ സാദൃശ്യം ഉണ്ടായിരുന്ന മാഷിനെ പീലിക്കോടൻ ആണെന്ന് കരുതി ഒരിക്കൽ പാർട്ടിക്കാർ വളഞ്ഞു വെച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ അറിയുന്ന ആരോ ഒരാൾക്ക് കാര്യം പിടി കിട്ടിയതിനാൽ പ്രശ്നങ്ങൾ ഇല്ലാതെ രക്ഷപെട്ടു.തന്റെ സർവീസ് കാലത്തു രണ്ടായി നിന്നിരുന്ന ഗവണ്മെന്റ്, എയിഡഡ് സ്കൂളുകളിലെ കായിക അധ്യാപക സംഘടനകളെ ഒന്നിപ്പിച്ചു ഒറ്റ സംഘടനക്ക് കീഴിൽ കൊണ്ട് വന്നതിൽ പ്രധാനി ആണ് പി. കുഞ്ഞിരാമൻ.പിന്നീട് തുടർച്ചയായി നിരവധി തവണ കായികാധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു.തന്റെ സർവീസ് ജീവിത കാലത്ത് നിരവധി തവണ കേരള സ്റ്റേറ്റ് സ്കൂൾ ടീമിന്റെ മാനേജർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


സെർവീസിൽ നിന്നും വിരമിച്ച ശേഷം ബി ജെ പി യിൽ എത്തിയ അദ്ദേഹം ബി ജെ പി തളിപ്പറമ്പ മണ്ഡലം ട്രെഷറർ ആയി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഭാരതീയ വിദ്യാനികേതൻ കായിക പ്രമുഖ്, വിവേകാനന്ദ വിദ്യാലയം മാനേജർ, പയ്യന്നൂർ കോസ്മോ പോളിറ്റൻ ക്ലബ്, തളിപ്പറമ്പ സീനിയർ സിറ്റിസൺ ഫോറം, എസ് എൻ ഡി പി തളിപ്പറമ്പ ശാഖ എന്നിവയുടെയും ഭാരവാഹി ആയിരുന്നു.ഫുട്ബോൾ ഫെഡറേഷൻ അംഗീകരിച്ച റഫറിയായ തളിപ്പറമ്പുകാരുടെ മീശ മാഷെ ആണ് 1990 കളുടെ കാലത്ത് കണ്ണൂരിൽ അങ്ങോളം ഇങ്ങോളം നടന്നു വന്നിരുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ നിയന്ത്രിക്കാൻ സംഘാടകർ എന്നും ആശ്രയിച്ചിരുന്നത്.

ഭാര്യ :പി ലീല (റിട്ടയേർഡ് ടീച്ചർ )സഹോദരങ്ങൾ : ബാലകൃഷ്ണൻ, ലക്ഷ്മണൻ, ഭരതൻ, പവിത്രൻ, ജാനകി, യശോദ, കമല

മക്കൾ : ബിന്ദു (മോറാഴ ), ഗിരീഷ്‌കുമാർ (ബിസിനസ് ), വിനീത് ( പ്ലസ് ടു അധ്യാപകൻ, ജി എച്ച് എച്ച് എസ് ശ്രീകണ്ടാപുരം )

മരുമക്കൾ : മോഹനൻ (ബിസിനസ്‌ ), സുമലത, അശ്വതി (ഡയറി ഡിപ്പാർട്മെന്റ് )


Post Top Ad