പണം കൈവശം വയ്ക്കുന്നവരെ അക്രമിക്കുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍; പിന്നില്‍ പ്രമുഖരെന്ന് പോലീസ് - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 21 June 2023

പണം കൈവശം വയ്ക്കുന്നവരെ അക്രമിക്കുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍; പിന്നില്‍ പ്രമുഖരെന്ന് പോലീസ്


 പാലക്കാട്:  ചെർപ്പുളശ്ശേരി തൃക്കടീരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കരാറുകാരനെ മറ്റൊരു ബൈക്കിലെത്തി ഇടിച്ച് വീഴ്ത്തി, കരാറുകാരന്‍റെ ബൈക്കും രണ്ട് മൊബൈൽ ഫോണുകളും പണവും കവർന്ന ഏഴ് പേരടങ്ങുന്ന ക്വട്ടേഷൻ സംഘാംഗങ്ങളിലെ  3 പേരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റ് നാല് പേര്‍ ഒളിവിലാണ്. നാല് ബൈക്കുകളിലായാണ് സംഘം ആക്രമണം നടത്തിയത്. തട്ടിയെടുത്ത ബൈക്ക് പോലീസ് കണ്ടെടുത്തു. പ്രതികളായ പാലക്കാട് കല്ലിങ്കലിൽ താമസിക്കുന്ന കൽമണ്ഡപം വടക്കുമുറി ബഷീറിന്‍റെ മകൻ മുഹമ്മദ് ഹാരിസ്(33), കൊഴിഞ്ഞാംപാറ സ്വദേശി ഹനീഫയുടെ മകൻ സിക്കന്ദർ ബാഷ(35), കരിമ്പുഴ സ്വദേശിയും കോട്ടായി ഓടനൂരിൽ താമസം സുലൈമാൻ മകൻ ജിൻഷാദ്(27) എന്നിവരാണ് അറസ്റ്റിലായത്. അക്രമിസംഘം ഉപയോഗിച്ച ഒരു ബൈക്കും പോലീസ് കണ്ടെടുത്തു. 2023 ഏപ്രിൽ 6 ന് തൃക്കടീരിയിൽ വെച്ചായിരുന്നു കരാറുകാരൻ കോതകുർശ്ശി സ്വദേശി ഗോപാലകൃഷ്ണനെ ആക്രമിച്ച്  പണവും ബൈക്കും ഫോണും കവർച്ച നടത്തിയത്. തുടർന്ന് മണ്ണാർക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസിന്‍റെ നിർദ്ദേശപ്രകാരം ചെർപ്പുളശേരി സി.ഐ. ശശികുമാറിന്‍റെ മേൽനോട്ടത്തിൽ എസ് ഐ പ്രമോദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ആക്രമി സംഘത്തിന് നേതൃത്വം നല്‍കുന്നവരുടെ നിർദ്ദേശം ലഭിക്കുന്നതനുസരിച്ച് കുഴൽ പണ വിതരണ  സംഘത്തെ പിന്തുടർന്ന് ആക്രമിച്ച് പണവും വണ്ടിയും തട്ടിയെടുക്കലാണ് പിടിയിലായ ക്വട്ടേഷൻ സംഘത്തിന്‍റെ പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു.

Post Top Ad