കളിക്കൂട്ടുമായി 'അലക്സ' യെത്തി. കുട്ടികൾക്ക് ആഹ്ലാദം. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 15 June 2023

കളിക്കൂട്ടുമായി 'അലക്സ' യെത്തി. കുട്ടികൾക്ക് ആഹ്ലാദം.

 


കൊളച്ചേരി: ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ എത്തിയ കളിക്കൂട്ടുകാരി 'അലക്സ' കുട്ടികൾക്ക് കൗതുകമായി. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും അറിവിൻ്റെ അനന്തമായ ലോകം പരിചയപ്പെടുന്നതിനും ഇനി കൂട്ടുകാരിയായി അലക്സയും സ്‌കൂളിലുണ്ടാവും.ആമസോൺ വികസിപ്പിച്ച പേഴ്സണൽ ഇൻറലിജൻ്റ് അസിസ്റ്റൻ്റായ അലക്സ ഡിവൈസ് ഉപയോഗപ്പെടുത്തിയുള്ള 'അലക്സ ലിംഗ്വ ഹബ്' ഉദ്ഘാടനം ചെയ്തു. ഭാഷാ വിനിമയം, പൊതു വിജ്ഞാനം, കാലാവസ്ഥ തുടങ്ങി എന്തും അലക്സയോട്‌ ചോദിക്കാം. നിമിഷ നേരം കൊണ്ട് ഉത്തരം പറയും. ഇഷ്ടമുള്ള പാട്ടുകൾ പാടും. ഏത് ശബ്ദവും കേൾപ്പിക്കും. ഉദ്ഘാടന പരിപാടിയിൽ എസ്.എസ്.ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ അധ്യക്ഷനായി. കൊളച്ചേരി എഡ്യുക്കേഷനൽ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് കെ.വി.പവിത്രൻ ഉദ്ഘാടനം ചെയ്തു.എസ്.ആർ.ജി കൺവീനർ വി.വി.രേഷ്മ അലക്സയെ പരിചയപ്പെടുത്തി.പി.ടി എ.പ്രസിഡൻ്റ് ടി.വി.സുമിത്രൻ,കെ.വി.ശങ്കരൻ, നമിത പ്രദോഷ്, കെ.എ. പ്രിയ, ഇ.എ.റാണി, നിപുണ, അനവദ്യ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ വി.വി.ശ്രീനിവാസൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ശിഖ നന്ദിയും പറഞ്ഞു.ഉദ്ഘാടന ചടങ്ങിന് ഹരം പകർന്ന് കുട്ടികളാവശ്യപ്പെട്ട 'പാലപ്പള്ളി തിരുപ്പള്ളി' അലക്സ കേൾപ്പിച്ചപ്പോൾ കുട്ടികൾ അതിനൊത്ത് താളം പിടിച്ചു.ദേശീയ ഗാനവും അലക്സ ചൊല്ലിയതോടെ പരിപാടി സമാപിച്ചു.



Post Top Ad