സെപ്റ്റംബര്‍ 12: നോർമൻ ബോർലോഗ് - ചരമദിനം WE ONE KERALA - TRUEWAY ACADEMY - INNARIYAN - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 11 September 2023

സെപ്റ്റംബര്‍ 12: നോർമൻ ബോർലോഗ് - ചരമദിനം WE ONE KERALA - TRUEWAY ACADEMY - INNARIYAN


ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന നോർമൻ ബോർലോഗിൻ്റെ ചരമദിനമാണിന്ന്. ഇദ്ദേഹത്തിന്റെ നേതൃത്വത്തത്തിൽ നടന്ന ഹരിതവിപ്ലവം, ലോകത്തെങ്ങും കാർഷികോൽപ്പാദനം വൻതോതിൽ വർദ്ധിപ്പിക്കുകയെന്ന പ്രക്രിയക്കു കാരണമായി. മഹായുദ്ധങ്ങൾ മൂലം സമ്പന്ന രാജ്യങ്ങൾ പോലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഒരു കാലഘട്ടമായിരുന്നു അത്. ശാസ്ത്രീയമായ കൃഷി രീതികൾ പ്രയാഗികമാക്കുന്നതിലൂടെ മാത്രമേ ലോകത്തെ പട്ടിണി അകറ്റാൻ കഴിയൂ എന്നു ബോർ ലോഗ് മനസ്സിലാക്കി. മെക്സിക്കോയിൽ കാർഷികഗവേഷണത്തിൽ ഏർപ്പെട്ട അദ്ദേഹം ഉയരം കുറഞ്ഞതും, വലിയതോതിൽ വിളവുനൽകുന്നതും രോഗപ്രതിരോധശേഷി കൂടിയതുമായ ഗോതമ്പിനങ്ങൾ വികസിപ്പിച്ചെടുത്തു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഈ ഉയർന്നവിളവുനൽകുന്ന ഗോതമ്പിനങ്ങൾ ബോർലോഗ് മെക്സിക്കോ മുതൽ പാക്കിസ്താനിലും ഇന്ത്യയിലും ആധുനിക കാർഷിക ഉൽപ്പാദനരീതികളോടൊപ്പം അവതരിപ്പിച്ചു. ഇതിന്റെ ഫലമായി 1963-ൽ മെക്സിക്കോയ്ക്ക് ഗോതമ്പ് കയറ്റി അയയ്ക്കാൻ കഴിഞ്ഞു. 1965-1970 കാലത്ത് ഇന്ത്യയിലും പാക്കിസ്താനിലുമാകട്ടെ, ഗോതമ്പ് ഉൽപ്പാദനം നിലവിലുള്ളതിന്റെ രണ്ടിരിട്ടിയാകുകയും ഇവിടങ്ങളിലെ ഭക്ഷ്യസുരക്ഷയ്ക്ക് ഇത് കാരണമായിത്തീരുകയും ചെയ്തു. കോടിക്കണക്കിനു ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നു കരകയറ്റാൻ ഇത് കാരണമായി. കഠിനാധ്വാനിയായ ഒരു ഗവേഷകനും കൃഷി കാര്യ വിദഗ്ധൻ  എന്നതിനോടൊപ്പം മികച്ച അധ്യാപകൻ കുടിയായിരുന്നു ബോർലോഗ്. ശാസ്ത്രീയ കൃഷി രീതികൾ ലളിതമായ ശൈലിയിൽ കർഷകരിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പുത്തൻ അറിവുകളാടുള്ള അഭിനിവേശവും അർപ്പണ മനോഭാവവുമായിരുന്നു ഇദ്ദേഹത്തിൻ്റെ വിജയരഹസ്യം. വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷന്റെ ഉദ്യോഗസ്ഥനായ ജാൻ ഡഗ്ലസിന്റെ അഭിപ്രായപ്രകാരം ഗ്രെഗ് ഈസ്റ്റർബ്രൂക്സിന്റെ 1997 -ൽ "Forgotten Benefactor of Humanity" എന്ന ലേഖനത്തിൽ ഇതെപ്പറ്റി വിശദമാക്കുന്നുണ്ട്. ഈ ലേഖനത്തിൽ പറയുന്നപ്രകാരം "ബോർലോഗിന്റെ കാർഷികരീതി അനുവർത്തിച്ചതുവഴി ഏകദേശം നൂറുകോടിയോളം മരണങ്ങൾ തടയാൻ കഴിഞ്ഞിട്ടുണ്ട്. ഭക്ഷ്യധാന്യത്തിന്റെ ലഭ്യതയിൽക്കൂടി ലോകസമാധാനത്തിനു നൽകിയ സംഭാവനകളെ മാനിച്ച് 1970-ൽ ബോർലോഗിന് സമാധാനത്തിനുള്ള നോബെൽ പുരസ്കാരം ലഭിച്ചു. അമേരിക്കയിലെ പരമോന്നത ബഹുമതിയായ പ്രസിഡൻ്റ്സ് മെഡൽ ഓഫ് ഫ്രീഡം, കൊൺഗ്രേഷണൽ ഗോൾഡ് മെഡൽ, എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.



Post Top Ad