മലപ്പുറം: ഇരുചക്ര വാഹനങ്ങളോടുള്ള കൗമാരക്കാരുടെ ഭ്രമം വിനയാകുന്നത് രക്ഷിതാക്കൾക്ക്. 18 വയസ്സാകുന്നതിന് മുമ്പ് വാഹനമോടിച്ച് പൊലീസ് പിടിയിലകപ്പെട്ടാൽ പിഴയടച്ചാൽ മാത്രം മതിയാകില്ല, തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരുന്നു. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയാൽ 1988ലെ മോട്ടോർ വാഹന നിയമം 199 എ പ്രകാരം മൂന്ന് വർഷം വരെ തടവും 25000 രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്. ഇത്തരത്തിൽ നിയമ ലംഘനം നടത്തിയതിന് കഴിഞ്ഞ ദിവസം മാത്രം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 18 പേരെയാണ് ശിക്ഷിച്ചത്.ഇതിൽ ആറു പേരും വീട്ടമ്മമാരാണ്. 18 പേരിൽ നിന്നായി കോടതി 5,07,750 രൂപ പിഴയായി ഈടാക്കി. മാത്രമല്ല എല്ലാവരും കോടതി പിരിയും വരെ തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ആറുപേർ കാൽലക്ഷം രൂപ വീതം പിഴയൊടുക്കി യപ്പോൾ 12 പേർക്ക് 30,250 രൂപ വീതമാണ് പിഴശിക്ഷ ലഭിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടാഴ്ചത്തെ ജയിൽവാസം വേണ്ടി വരുമെന്ന ജഡ്ജി യുടെ വിധിയെ തുടർന്ന് 18 പേരും വൈകിട്ട് വരെ കോടതി പരിസരത്ത് തടവനുഭവിച്ചശേഷം പിഴയടക്കുകയായിരുന്നു.
Tuesday, 12 September 2023
Home
. NEWS kerala
മഞ്ചേരിയിൽ ഒരുദിവസം ശിക്ഷിച്ചത് 18 മാതാപിതാക്കളെ; കാരണം കൗമാരക്കാരുടെ ഡ്രൈവിങ് ഭ്രമം.