കൊച്ചി കാൻസർ സെൻ്ററിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചതായി മന്ത്രി പി രാജീവ്. എറണാകുളം ജില്ലയിലേയും സമീപജില്ലകളിലേയും കാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന കൊച്ചി കാൻസർ സെൻ്ററിലേക്ക് ആണ് ഉപകരണങ്ങൾക്കായി ഈ തുക അനുവദിച്ചത്. കെട്ടിടനിർമാണത്തിന് 2016ൽ 230 കോടി അനുവദിച്ചതടക്കം ഇതോടെ 434 കോടിയുടെ കിഫ്ബി സഹായമാണ് കാൻസർ സെന്ററിന് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. റേഡിയേഷൻ തെറാപ്പി മെഷീൻ, എംആർഐ, സിടി, പെറ്റ് സിടി സ്കാനിങ് മെഷീനുകൾ, വെന്റിലേറ്ററുകൾ, ശീതീകരിച്ച ഫാർമസി മുറി, മോണിറ്ററുകൾ തുടങ്ങിയ ഉപകരണങ്ങളാണ് സെന്ററിലേക്ക് അടിയന്തിരമായി വാങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Wednesday, 13 September 2023
കൊച്ചി കാൻസർ സെൻ്ററിൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചു
കൊച്ചി കാൻസർ സെൻ്ററിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചതായി മന്ത്രി പി രാജീവ്. എറണാകുളം ജില്ലയിലേയും സമീപജില്ലകളിലേയും കാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന കൊച്ചി കാൻസർ സെൻ്ററിലേക്ക് ആണ് ഉപകരണങ്ങൾക്കായി ഈ തുക അനുവദിച്ചത്. കെട്ടിടനിർമാണത്തിന് 2016ൽ 230 കോടി അനുവദിച്ചതടക്കം ഇതോടെ 434 കോടിയുടെ കിഫ്ബി സഹായമാണ് കാൻസർ സെന്ററിന് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. റേഡിയേഷൻ തെറാപ്പി മെഷീൻ, എംആർഐ, സിടി, പെറ്റ് സിടി സ്കാനിങ് മെഷീനുകൾ, വെന്റിലേറ്ററുകൾ, ശീതീകരിച്ച ഫാർമസി മുറി, മോണിറ്ററുകൾ തുടങ്ങിയ ഉപകരണങ്ങളാണ് സെന്ററിലേക്ക് അടിയന്തിരമായി വാങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala