കടപ്പുറത്ത് തലയുയർത്തി നിൽകുന്ന കൂറ്റൻ ബംഗ്ലാവ്; 30 വർഷത്തേക്ക് സ്വന്തമാക്കാൻ അവസരം, നിര്‍ണായക തീരുമാനം ഇതാ. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 10 September 2023

കടപ്പുറത്ത് തലയുയർത്തി നിൽകുന്ന കൂറ്റൻ ബംഗ്ലാവ്; 30 വർഷത്തേക്ക് സ്വന്തമാക്കാൻ അവസരം, നിര്‍ണായക തീരുമാനം ഇതാ.

 

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് തുറമുഖ വകുപ്പിന് കീഴിലുള്ള ബംഗ്ലാവ് ഉൾപ്പെടുന്ന ഒരേക്കർ ഭൂമി നടത്തിപ്പിന് കൈമാറുന്നതിനായി നിക്ഷേപക സംഗമം നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി ഡോക്ടർ വി വേണുവിന്‍റെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഇന്ന് കോഴിക്കോട് നടന്നു. കോഴിക്കോട് കടപ്പുറത്തെ കെട്ടിടവും ഭൂമിയും 30 വർഷത്തേക്ക് സ്വകാര്യ സംരംഭകർക്ക് കൈമാറാനാണ് പ്രാഥമിക ആലോചന.കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളിൽ ഒന്നാണ് കടപ്പുറത്ത് ഫ്രീഡം സ്ക്വയറിന് മുന്നിലുള്ള പോർട്ട് ബംഗ്ലാവ്. ആദ്യം പോർട്ട് ഓഫീസറുടെ ബംഗ്ലാവ് ആയും പിന്നീട് തുറമുഖ വകുപ്പിന്‍റെ ഗസ്റ്റ് ഹൗസ് ആയും ഉപയോഗിച്ച ഈ കെട്ടിടം നിലവിൽ ചോർന്നൊലിക്കുന്ന നിലയിലാണ്. നവീകരിക്കാൻ വേണ്ടി വരുന്ന വൻ തുക കണ്ടെത്താൻ ആകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കെട്ടിടവും കെട്ടിടം നിൽക്കുന്ന ഒരേക്കർ ഭൂമിയും 30 വർഷത്തേക്ക് നടത്തിപ്പിന് കൈമാറാനുള്ള നിർദ്ദേശം മാരി ടൈം ബോർഡ് സർക്കാരിന് മുന്നിൽ സമർപ്പിച്ചത്.

ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ചീഫ് സെക്രട്ടറി ഡോക്ടർ വേണുവും മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ളയും അടങ്ങുന്ന ഉദ്യോഗസ്ഥർ ഇന്ന് ബംഗ്ലാവ് സന്ദർശിച്ചത്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ചർച്ചയിൽ പങ്കെടുത്തു. പ്രാഥമിക ആലോചനകൾ മാത്രമാണ് നടന്നതെന്നും കൂടുതൽ ചർച്ചകൾക്ക് ശേഷം ആയിരിക്കും അന്തിമ തീരുമാനമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. കെട്ടിടവും ഭൂമിയും സർക്കാർ ഉടമസ്ഥതയിൽ തന്നെ ആയിരിക്കുമെന്നും അതേസമയം ബോർഡിന് മികച്ച വരുമാനം ഉറപ്പാക്കി കൊണ്ടാകും ഇവ നടത്തിപ്പിന് കൈമാറുക എന്നും മാരിടൈം ബോർഡ് അറിയിച്ചു.


Post Top Ad