സ്മിത്തും വാർണറും ‘നെക്ക് ഗാർഡ്’ ധരിക്കേണ്ടി വരും; നിയമം നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Thursday, 14 September 2023

സ്മിത്തും വാർണറും ‘നെക്ക് ഗാർഡ്’ ധരിക്കേണ്ടി വരും; നിയമം നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ


 നെക്ക് ഗാർഡ്’ നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര, ആഭ്യന്തര കളിക്കാർ നിർബന്ധമായും ‘നെക്ക് ഗാർഡ്’ ധരിക്കണം. ഇതോടെ വെറ്ററൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ‘നെക്ക് പ്രൊട്ടക്ടർ’ അണിയേണ്ടി വരും. 2015-ൽ അവതരിപ്പിച്ചത് മുതൽ ‘നെക്ക് ഗാർഡുകൾ’ ഉപയോഗിക്കാൻ ഇരുവരും വിസമ്മതിച്ചിരുന്നു.സെപ്തംബർ 7 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് പേസർ കഗിസോ റബാഡയുടെ ബൗൺസർ ബോള്ളിൽ പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം. ആഭ്യന്തര, അന്തർദേശീയ ക്രിക്കറ്റിൽ ഫാസ്റ്റ്/മീഡിയം പേസ് ബൗളർമാരെ നേരിടുമ്പോൾ ഓസ്‌ട്രേലിയൻ കളിക്കാർ ‘നെക്‌ ഗാർഡ്’ നിർബന്ധമായും ധരിക്കണമെന്ന് cricket.com.au റിപ്പോർട്ടിൽ പറയുന്നു.

ഇതിനായി 2023-24 വർഷത്തേക്കുള്ള വസ്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം സ്പിന്നർമാരെ നേരിടുമ്പോൾ, കൂടാതെ വിക്കറ്റ് കീപ്പർമാർക്കും അടുത്ത ഫീൽഡർമാർക്കും ഈ നിയമം ബാധകമല്ല. ഫിലിപ്പ് ഹ്യൂസിന്റെ ദാരുണമായ മരണത്തെത്തുടർന്ന് 2015-ൽ നെക്ക് പ്രൊട്ടക്ടറുകളുടെ ഉപയോഗം സിഎ ശുപാർശ ചെയ്തിരുന്നുവെങ്കിലും പല വെറ്ററൻ താരങ്ങളും ഇതിനോട് വിമുഖത കാണിച്ചിരുന്നു.

സിഎയുടെ ഈ തീരുമാനം ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ താരങ്ങളെ ബാധിക്കും. ‘നെക്ക് ഗാർഡ്’ ധരിക്കുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുമെന്ന് സ്മിത്ത് നേരത്തെ പറഞ്ഞിരുന്നു. താൻ ധരിക്കില്ല, ധരിക്കുകയുമില്ലെന്നാണ് 2016-ൽ വാർണർ നിലപാട് അറിയിച്ചത്. ഉസ്മാൻ ഖവാജയും നിലവിൽ ബാറ്റ് ചെയ്യുമ്പോൾ പ്രൊട്ടക്ടർ ധരിക്കാറില്ല.


Post Top Ad