പച്ച തേങ്ങ അധിക വില ലഭിക്കും: മലപ്പട്ടം സ്പൈസസ് കമ്പിനി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Thursday, 14 September 2023

പച്ച തേങ്ങ അധിക വില ലഭിക്കും: മലപ്പട്ടം സ്പൈസസ് കമ്പിനി


ശ്രീകണ്ഠപുരം: പച്ച തേങ്ങ സംഭരിക്കുന്നതിലൂടെ കർഷകന് അധിക വില ലഭിക്കുമെന്ന് മലപ്പട്ടം സ്പൈസസ്‌ ഫാർമേഴ്സ് പ്രൊഡ്യൂസർ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള കാർഷിക വികസന ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പച്ച തേങ്ങ സംവരണ പദ്ധതി പ്രകാരം വേണ്ട പച്ച തേങ്ങ സംഭരിക്കുന്നതിനായി കേരള ഫെഡ് സംഭരണ ഏജൻസിയായി മലപ്പട്ടം സ്പൈസസ്‌ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയെ നിശ്ചയിച്ചു. ഇത് സംബന്ധിച്ച് കമ്പനി കേരഫെഡുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഭാരവാഹികൾ  അറിയിച്ചു. പച്ച തെങ്ങക്ക്‌ മാർക്കറ്റിൽ ലഭിക്കാവുന്നതിൽ എറ്റവും കൂടിയ വില കിലോ ഗ്രാമിന് 34 രൂപ കർഷകൻ സംഭരണ വിലയായി ലഭിക്കും. അതത് കൃഷി ഭവൻ മുഖാന്തരം തെങ്ങു കൃഷിക്കാർ പേര് രജിസ്റ്റർ ചെയ്യണം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന കൃഷിക്കാരിൽ നിന്നുമാണ് തേങ്ങ സംഭരിക്കുന്നത്. കൃഷി ഓഫീസിൽ നിന്നും പെർമിറ്റ് ലഭിച്ചതിന് ശേഷം വർഷം അഞ്ച് തവണകളായി തേങ്ങ നൽകാം. വില കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേര ഫെഡ് നേരിട്ട് നൽകുന്നതാണ്. സെപ്റ്റംബർ 20ന് മുമ്പ് കൃഷി ഭവൻ മുഖേന രജിസ്റ്റർ ചെയ്ത കർഷകർക്ക് കമ്പനിയുടെ സംഭരണ കേന്ദ്രങ്ങളിൽ തേങ്ങ നൽകാവുന്നതാണെന്നും അധികൃതർ അറിയിച്ചു. ശ്രീകണ്ഠപുരം, മലപ്പട്ടം എന്നീ സ്ഥലങ്ങളിൽ ആദ്യ ഘട്ടത്തിൽ തേങ്ങ സംഭരണം നടത്തും. ആഴ്ച്ചയിൽ ചെവ്വ, വ്യാഴം സംഭരണം നടത്തുക. വാർത്ത സമ്മേളനത്തിൽ 

മലപ്പട്ടം പൈസസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമ്മാൻ പി പുഷ്പജൻ, കമ്പിനി സിഇഒ പി കെ സഫ്ദൽ, ഡയരക്ടർ കെ വി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഫോൺ: 8848185401. 9947867760.



Post Top Ad