സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഭാരവാഹി യോഗം ഇന്ന് കോഴിക്കോട് ചേരും. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യും. സിപിഐഎമ്മിനെ കാലങ്ങൾക്ക് മുന്നേ മാറ്റിനിർത്തേണ്ടതാണെന്ന് സുന്നി മഹല്ല് ഫെഡറേഷൻ യോഗത്തിൽ നാസർ ഫൈസി കൂടത്തായി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.ഇത് സമസ്തയുടെ നിലപാടല്ലെന്ന അഭിപ്രായങ്ങളും ഉയർന്നിരുന്നു. ഈ വിഷയം യോഗം ചർച്ച ചെയ്യും. മുസ്ലിം ലീഗും ആയുള്ള പ്രശ്നങ്ങൾ,സിഐസി വിവാദം തുടങ്ങിയവയും ചർച്ചയാകും. 11 മണിക്ക് ചേരുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുക്കും.
Saturday, 9 September 2023
Home
Unlabelled
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഭാരവാഹി യോഗം ഇന്ന് കോഴിക്കോട് ചേരും
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഭാരവാഹി യോഗം ഇന്ന് കോഴിക്കോട് ചേരും

About Weonelive
We One Kerala