എല്ലാ വാർഡിലും ലൈബ്രറി ഒരുക്കി ചെങ്ങളായി ഗ്രാമപഞ്ചായത്ത് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 14 September 2023

എല്ലാ വാർഡിലും ലൈബ്രറി ഒരുക്കി ചെങ്ങളായി ഗ്രാമപഞ്ചായത്ത്


പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ ചിങ്ങപ്പൊലി പദ്ധതിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലായി ഒരുക്കിയത് 33 ഗ്രന്ഥാലയങ്ങൾ. ഇതിലൂടെ സമ്പൂർണ ലൈബ്രറി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് പഞ്ചായത്ത്. സമ്പൂർണ ലൈബ്രറി പ്രഖ്യാപനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു. നേരത്തെ പഞ്ചായത്തിൽ 30 ലൈബ്രറികളുണ്ടായിരുന്നു. മൂന്ന് ലൈബ്രറികളാണ് പുതുതായി ആരംഭിച്ചത്. വാർഡ്തലത്തിലാണ് പുസ്തക സമാഹരണം നടത്തിയത്. ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ഓരോ വാർഡിലും ഒരു ഗ്രന്ഥാലയമെങ്കിലും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വി ശിവദാസൻ എം പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മിഷൻ ഈ പദ്ധതി ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ അധ്യക്ഷത വഹിച്ചു. പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റ് ജില്ലാ കോ ഓർഡിനേറ്റർ പി കെ വിജയൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ടി സി പ്രിയ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ശോഭന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ നാരായണൻ, കൊയ്യം ജനാർദ്ദനൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി പി ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ എം എം പ്രജോഷ്, തളിപ്പറമ്പ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി സി അരവിന്ദാക്ഷൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി പ്രകാശൻ, പി ഗോവിന്ദൻ, കെ പി അഷ്‌റഫ്, പി വി ഷൈജു, വി വി സേവി എന്നിവർ സംസാരിച്ചു.



Post Top Ad