ഇനി കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; യുപിഐ എടിഎം വരുന്നു. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 9 September 2023

ഇനി കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; യുപിഐ എടിഎം വരുന്നു.

 


യു.പി.ഐ എ. ടി .എം. മെഷീനുകൾ കേരളത്തിൽ പെട്ടെന്ന് തന്നെ വിതരണം ചെയ്യുമെന്ന് സഹകരണ സ്ഥാപനമായ മലബാർ കോപ് – ടെക് അധികൃതർ അറിയിച്ചു. എ. ടി.എമ്മിൽ നിന്ന് കാർഡ് ഉപയോഗിക്കാതെ തന്നെ പണമെടുക്കാവുന്ന ഇന്റർറോപ്പറബിൾ കാർഡ്ലെസ് ക്യാഷ് വിത്ഡ്രോവൽ (ഐ.സി.ഡബ്ല്യു ) സേവനം യാഥാർഥ്യമായി. യു.പി.ഐ വിവരങ്ങൾ നൽകിയാണ് പണം പിൻവലിക്കേണ്ടത്. മെഷീൻ ബുക്കിംങ് ആരംഭിച്ചതായി അധീകൃതർ അറിയിച്ചു.രാജ്യത്ത് രജിസ്റ്റർ ചെയ്ത യുപിഐ ആപ്പ് ഉള്ള ആർക്കും ഇത്തരത്തിൽ പണം പിൻവലിക്കാൻ സാധിക്കുന്നതാണ്. നിലവിൽ രാജ്യത്ത് മുംബൈയിൽ മാത്രമാണ് യുപിഐ -എടിഎം ഉള്ളത്. വരും മാസങ്ങളിൽ രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കും. അതേസമയം പുതിയ കൗണ്ടർ സ്ഥാപിക്കുന്നതിന് പകരം രാജ്യത്തുടനീളമുള്ള എടിഎം കൗണ്ടറുകളിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്താൻ ആണ് കൂടുതൽ സാധ്യത. ഈ നൂതന പ്ലാറ്റ്ഫോം സുരക്ഷിതവും സൗകര്യപ്രദവുമായ കാർഡ്ലെസ് ക്യാഷ് പിൻവലിക്കലുകൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ സാമ്പത്തിക സാങ്കേതിക മേഖലയിൽ അടുത്ത കാലത്ത് നടന്ന പ്രധാന ചുവടുവെയ്പുകളിൽ ഒന്നായി ഇത് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.


Post Top Ad