ശ്രീജിത്തിന്റെ കരൾ മാറ്റിവെക്കാൻ നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 15 September 2023

ശ്രീജിത്തിന്റെ കരൾ മാറ്റിവെക്കാൻ നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു.


ഇരിട്ടി: കടത്തും കടവിലെ കറുകപ്പാറയിൽ കെ .എൻ. ശ്രീജിത്ത് ഗുരുതരമായ കരൾ രോഗം ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രികളിൽ ചികിത്സയിലാണ്. കരൾ മാറ്റിവെക്കലിലൂടെ മാത്രമേ ശ്രീജിത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയൂ. കരൾ പകത്തു നൽകാൻ ശ്രീജിത്തിന്റെ സഹോദരൻ തയ്യാറുമാണ്. അതിനായുള്ള പരിശോധനകളെല്ലാം നടന്നുവരികയാണ്. ആദ്യഘട്ട ചികിത്സക്കായി 20 ലക്ഷത്തിൽ പരം രൂപ ആശുപത്രിയിൽ ചിലവ് വരും. തുടർ ചികിത്സക്കായി വേറെയും പണം ആവശ്യമാണ്. വിദ്യാർഥികളായ രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന ശ്രീജിത്തിന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കിടപ്പാടം ഉൾപ്പെടെ പണയത്തിലുമാണ്. കുടുംബത്തിൻറെ നിസ്സഹായാവസ്ഥയിൽ നാട്ടുകാർ ചികിത്സക്കായി കമ്മറ്റി രൂപീകരിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ, പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി എന്നിവർ രക്ഷാധികാരികളായി വാർഡ് മെമ്പർ പി. വി. രമാവതി ചെയർമാനായും വി. കെ. ബാബു കൺവീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. കേരള ഗ്രാമീൺ ബാങ്ക് ഇരിട്ടി ശാഖയിൽ 40487101083897 ഈ നമ്പറിൽ ചികിത്സാസഹായ കമ്മിറ്റി അക്കൗണ്ട് തുടങ്ങി. ശ്രീജിത്തിനെയും കുടുംബത്തെയും സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് ഇതിൽ പണം നിക്ഷേപിക്കാം. കേരളാ ഗ്രാമീൺ ബാങ്ക് , ഇരിട്ടി ബ്രാഞ്ച്, എ സി നമ്പർ - 40487101083897 , ഐ എഫ് എസ് സി : കെ എൽ ജി ബി 0040487.
 



Post Top Ad