മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1989-90 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ നേതൃത്വത്തിൽ പൂർവ വിദ്യാർഥി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. അഡ്വ. കെ വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു.യു കെ രാജീവൻ, കെ സി രാജേഷ്, കെ ടി അജയകുമാർ, എം ഒ സിനി, യു സി രാമചന്ദ്രൻ, കെ പി ഗിരീഷ് കുമാർ, കെ രമേശൻ, സുശീല സുരേഷ്, ശ്രീജ ആനന്ദൻ, സി എം മനോജ്, ടി മുരളീധരൻ എന്നിവർ സംസാരിച്ചു.