വിനാശകാരികളായ അഞ്ച് സസ്യങ്ങളും നാല് ജീവികളും കേരളത്തിൽ വ്യാപകം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 10 September 2023

വിനാശകാരികളായ അഞ്ച് സസ്യങ്ങളും നാല് ജീവികളും കേരളത്തിൽ വ്യാപകം

 


ലോകത്ത് തനത് ജൈവ സമ്പത്തിന് വിനാശകരമായ 10 അധിനിവേശ സസ്യങ്ങളിൽ ഏഴെണ്ണം ഇന്ത്യയിൽ. അതിൽ അഞ്ചെണ്ണവും കേരളത്തിൽ. നശീകരണ ശേഷിയുള്ള നാല്‌ ജീവികളും സംസ്ഥാനത്ത് വ്യാപകം എന്നാണ് പഠനം.

കൃഷിയിടങ്ങൾക്കും വനമേഖലയ്‌ക്കും നാശം വിതയ്‌ക്കുന്ന ഐലാന്തസ്‌ അൾട്ടിസിമ, റൊബീനിയ, ഇപ്പിൾ ഇപ്പിൾ, കുളവാഴ, കൊങ്ങിണി ചെടി, കാട്ടാവണക്ക്‌, കമ്യൂണിസ്റ്റ് പച്ച തുടങ്ങിയവയാണ്‌ രാജ്യത്ത്‌ വ്യാപകമാകുന്ന അധിനിവേശ  ഇനങ്ങൾ. ഇതിൽ ഐലാന്തസ്‌, റൊബീനിയ ഒഴികെ കേരളത്തിൽ വ്യാപകമാണ്. കുളവാഴയാണ്‌ അപകടകാരി.

പഴയീച്ച, ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ, കോമൺ കാർപ്പ് മീൻ, കസവ മീലിമഗ് എന്നീ അധിനിവേശ ജീവികളും വ്യാപകമാണ്‌. ഇവയുടെ വ്യാപനം സമ്പദ്‌വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, മനുഷ്യന്റെ ആരോഗ്യം എന്നിവക്ക് വലിയ ഭീഷണിയാണ്‌.

കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടറായിരുന്ന ഡോ. കെ വി ശങ്കരൻ  ഉൾപ്പെടെ ശാസ്‌ത്രജ്ഞ സംഘം ഇന്റർ ഗവൺമെന്റൽ സയൻസ്-പോളിസി പ്ലാറ്റ്‌ഫോം ഓൺ ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവീസസിന് വേണ്ടി നടത്തിയ ആഗോള പഠനത്തിലാണ്‌ കണ്ടെത്തൽ.

ജർമനിയിലെ ബോണിൽ നടന്ന ഐപിബിഇഎസ്‌ പത്താമത് പ്ലീനറിയിൽ ശാസ്‌ത്രജ്ഞർ റിപ്പോർട്ട് സമർപ്പിച്ചു. രാജ്യത്തെ അധിനിവേശ ജീവികളെ കൈകാര്യം ചെയ്യുന്നതിനായി ദേശീയ നയം വികസിപ്പിച്ച് എടുക്കണമെന്ന് ഡോ. കെ വി ശങ്കരൻ പറഞ്ഞു.

ഈ മേഖലയിൽ കൂടുതൽ ഗവേഷണവും ആവശ്യമാണ്‌. അധിനിവേശം തടയാൻ നമ്മുടെ ജൈവ സുരക്ഷാ സംവിധാനങ്ങൾ പരിഷ്കരിക്കുകയും സൂക്ഷ്മമായി നടപ്പാക്കുകയും വേണം.

കടൽ-വിമാന മാർഗമെത്തുന്ന യാത്രക്കാരെയും ചരക്കുകളും പരിശോധിക്കണമെന്നും സ്വകാര്യ കൃഷി, ബിസിനസ്‌ മേഖലകളിലും അധിനിവേശ ജീവജാലങ്ങളുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകണമെന്നും റിപ്പോർട്ടിലുണ്ട്‌.

Post Top Ad