വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്തു, ലോൺ ആപ്പ് ഭീഷണിയെന്ന് സംശയം, വ്യാജ ചിത്രങ്ങൾ അജ്ഞാതര്‍ പ്രചരിപ്പിച്ചു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 16 September 2023

വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്തു, ലോൺ ആപ്പ് ഭീഷണിയെന്ന് സംശയം, വ്യാജ ചിത്രങ്ങൾ അജ്ഞാതര്‍ പ്രചരിപ്പിച്ചു


വയനാട്ടില്‍  സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് യുവാവ്‌ ആത്മഹത്യ ചെയ്തു. അരിമുള ചിറകോണത്ത് സ്വദേശി അജയ്‌രാജ്‌ ആണ്‌ മരിച്ചത്‌. അരിമുള എസ്റ്റേറ്റിലാണ്‌ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. ലോൺ ആപ്പിന്‍റെ ഭീഷണിയെന്നാണ് സംശയിക്കുന്നത്. കുടുംബാംഗങ്ങളുടെ വ്യാജ ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞദിവസം അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ചിരുന്നു.  ബന്ധുക്കളുടെ ഫോണിലേക്കു മോർഫ് ചെയ്ത അശ്ലീല ചിത്രം അയച്ചെന്ന് സഹോദരൻ ജയരാജ് പറഞ്ഞു. ബന്ധുക്കൾക്കും ഭീഷണി സന്ദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

മെസേജ് വന്ന  അജ്ഞാത നമ്പറിലേക്ക്  അജയ് രാജ് ആത്മഹത്യ ചെയ്ത വിവരം അറിയിച്ചപ്പോള്‍ നല്ല തമാശയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയും പണമടയ്ക്കെന്ന് പറഞ്ഞ് അശ്ലീലം പറയുകയും ചെയ്തു. 5000 രൂപയാണ് തരാനുള്ളതെന്നും അറിയിച്ചു.

Post Top Ad