തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. ആമയിഴഞ്ചാൽ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ ബിപിന്റേതാണ് മൃതദേഹം. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനംഉച്ചയ്ക്ക് 2.30 ഓടെയാണ് ആമയിഴഞ്ചാൽ തോട്ടിൽ നിന്നും മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. കണ്ണമൂല പാലത്തിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. സമീപത്തായി ബിപിൻ്റെ കാറും കണ്ടെത്തി. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കാറിൽ നിന്ന് ഒഴിഞ്ഞ മരുന്ന് കുപ്പികളും സിറിഞ്ചുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ആത്മഹത്യ തന്നെയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിഷാദം രോഗം ബിപിനെ അലട്ടിയിരുന്നതായാണ് സൂചന. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Saturday, 9 September 2023
Home
Unlabelled
ഡോക്ടറുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ഡോക്ടറുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

About Weonelive
We One Kerala