ലോൺ ആപ്പ്; ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 16 September 2023

ലോൺ ആപ്പ്; ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും


വയനാട്‌ അരിമുളയിൽ യുവാവ്‌ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ്‌ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. ലോൺ ആപിൽ നിന്ന് പണം കടമെടുത്തതും മോർഫ്‌ ചെയ്ത ചിത്രങ്ങൾ പ്രചരിച്ചതും ആത്മഹത്യക്ക്‌ കാരണമായതായാണ്‌ പൊലീസ്‌ നിഗമനം. അതേ സമയം ജില്ലയിൽ ലോൺ ആപ്‌ സംബന്ധിച്ച്‌ മൂന്ന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ്‌ മേധാവി പറഞ്ഞു. 
പണം തിരികെ ആവശ്യപ്പെട്ട്‌ കാൻഡി മണി എന്ന ലോൺ ആപിൽ നിന്ന് തുടർച്ചയായി അജയ്‌രാജിന്‌ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നതിന്റെ അഞ്ച്‌ മിനുട്ട്‌ മുൻപ്‌ വരെ ഇത്തരം സന്ദേശങ്ങൾ ലഭിച്ചു. മോർഫ്‌ ചെയ്ത അശ്ലീല ചിത്രങ്ങളും പ്രചരിച്ചു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചിത്രങ്ങൾ ലഭിച്ചതോടെ അജയ്‌രാജ്‌ മാനസിക സംഘർഷത്തിലായെന്നാണ്‌ പൊലീസ്‌ നിഗമനം. ഇദ്ദേഹത്തിന്റെ രണ്ട്‌ ഫോണുകൾ സൈബർ വിഭാഗം പരിശോധിക്കുകയാണ്‌. ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ്‌ ആദ്യഘട്ടത്തിൽ നടക്കുന്നത്‌. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിശദമായ മൊഴി പൊലീസ്‌ രേഖപ്പെടുത്തും. മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അജയ്‌രാജിന്‌ ബാധ്യതകളുണ്ട്‌. ഇതെല്ലാം പൊലീസ്‌ പരിശോധിക്കും. വാട്സാപ്പ്‌ സന്ദേശങ്ങളും ഭീഷണി ഫോൺ കോളുകളും തെളിവായെടുക്കും. സംസ്ഥാനത്തിന്‌ പുറത്തുള്ള പണമിടപാട്‌ സംഘങ്ങളുടെ സമാന രീതിയിലുള്ള ഭീഷണികളിൽ ഈ വർഷം 20 പരാതികൾ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. അതിൽ പ്രധാനപ്പെട്ട മൂന്ന് പരാതികൾക്കൊപ്പം ഈ കേസിലും പൊലീസ്‌ വിശദമായ അന്വേഷണത്തിനാണ്‌ തയ്യാറെടുക്കുന്നത്‌. ജില്ലാ പൊലീസ്‌ മേധാവിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.Post Top Ad