മതപരമായ ഉത്സവങ്ങൾ ആഘോഷിക്കാം’ സർക്കാർ ഭൂമിയിൽ ഗണപതി പൂജക്ക് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Sunday, 10 September 2023

മതപരമായ ഉത്സവങ്ങൾ ആഘോഷിക്കാം’ സർക്കാർ ഭൂമിയിൽ ഗണപതി പൂജക്ക് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി

 


കൊൽക്കത്തയിൽ സർക്കാർ ഭൂമിയിൽ ഗണപതി പൂജക്ക് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി. ജീവിക്കാനുള്ള അവകാശത്തിൽ മതപരമായ ഉത്സവങ്ങൾ ആഘോഷിക്കാനുള്ള അവകാശവും ഉൾപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സബ്യാസാച്ചി ഭട്ടാജാര്യയുടെ ബെഞ്ച് അനുമതി നൽകിയത്.ആർട്ടിക്കിൾ 21 പ്രകാരമാണ് അനുമതി. ഹിന്ദുക്കളുടെ ആഘോഷമായ ദുർഗാപൂജ പ്രസ്തുത ഭൂമിയിൽ നടത്താമെങ്കിൽ മറ്റു മതങ്ങളുടെയോ അതേ മതത്തിന്റെയോ ആഘോഷം നടത്തുന്നത് തടയേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു.ദുർഗാപൂജ അർധമതേതര ഉത്സവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സർക്കാർ ഭൂമിയിൽ നടത്താൻ അനുമതി നൽകിയത്. ഗണേശ് പൂജക്ക് ഇതിൽനിന്ന് എന്താണ് വ്യത്യാസമെന്ന് കോടതി ചോദിച്ചു.സർക്കാർ പരിപാടികൾക്കോ ദുർഗാപൂജക്കോ മാത്രമേ ഗ്രൗണ്ട് വിട്ടുതരാനാകൂ എന്നായിരുന്നു അതോറിറ്റിയുടെ നിലപാട്.അസൻസോൾ ദുർഗാപൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഉടസ്ഥതയിലുള്ള ഭൂമിയിൽ ഗണേശ് പൂജക്ക് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. സർക്കാർ പരിപാടികളെ ദുർഗാപൂജയുമായി താരതമ്യപ്പെടുത്തുന്നതാണ് ഏറ്റവും വലിയ അസംബന്ധം.സർക്കാർ പരിപാടികളിൽ ദുർഗാപൂജയുമായി താരതമ്യപ്പെടുത്താവുന്ന ഒന്നുമില്ല. നിലവിലെ സാഹചര്യത്തിൽ സർക്കാർ പരിപാടികൾക്കൊപ്പം ദുർഗാപൂജക്കും പ്രസ്തുത ഗ്രൗണ്ടിൽ അനുമതി നൽകുന്ന സാഹചര്യത്തിൽ മറ്റു മതപരമായ പരിപാടികൾക്ക് അനുമതി നിഷേധിക്കേണ്ട കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.



Post Top Ad