കേസന്വേഷണ ഘട്ടത്തില്‍ മാധ്യമ-പൊലീസ് ബന്ധത്തിന് പരിധി; മാര്‍ഗരേഖ തയ്യാറാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 13 September 2023

കേസന്വേഷണ ഘട്ടത്തില്‍ മാധ്യമ-പൊലീസ് ബന്ധത്തിന് പരിധി; മാര്‍ഗരേഖ തയ്യാറാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം.

 

ക്രിമിനല്‍ കേസുകളുടെ അന്വേഷണ ഘട്ടത്തില്‍ മാധ്യമങ്ങളുമായുള്ള പൊലീസ് ബന്ധത്തിന്റെ പരിധി നിശ്ചയിച്ച് മാര്‍ഗ്ഗ രേഖ തയ്യാറാക്കാന്‍ നിര്‍ദേശിച്ച് സുപ്രിംകോടതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ഡി.ജി.പി മാരുടെ കൂടി നിര്‍ദേശങ്ങള്‍ പരിഗണിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കണം. ക്രൈം റിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.രണ്ട് വിഷയങ്ങളാണ് സുപ്രിം കോടതി പരിഗണിച്ചത്. ഭീകരവാദികളുമായ് അടക്കം ഏറ്റുമുട്ടലുകള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍. രണ്ട് ക്രിമിനല്‍ കേസുകളുടെ അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് പൊലീസ് സ്വമേധയാ വാര്‍ത്ത നല്‍കുന്നതിന്റെ പരിധി. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതില്‍ പരിധി നിശ്ചയിക്കാന്‍ സാധിയ്ക്കില്ലെന്ന് സുപ്രിം കോടതി നിരിക്ഷിച്ചു. പകരം പൊലീസിന് സ്വയം നിയന്ത്രണം കല്‍പ്പിയ്ക്കുകയാണ് ഉചിതം.

പ്രതികളുടെയും ഇരകളുടെും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലാകണം പൊലീസ് നടപടികള്‍. ഇത് പ്രത്യേക മാര്‍ഗ നിര്‍ദേശത്തിലൂടെ മാത്രമേ സാധിക്കൂ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് മാര്‍ഗ നിര്‍ദേശം തയ്യാറാക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. എല്ലാ സംസ്ഥാന ഡി.ജി.പി മാരും ഇതിലേക്ക് നിര്‍ദേശങ്ങള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണം.ദേശീയ മനുഷ്യവകാശ കമ്മീഷന്റെയും മറ്റുകക്ഷികളുടെയും നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകണം ഡി.ജി.പി മാര്‍ നിര്‍ദേശങ്ങള്‍ നല്‍കെണ്ടത്. ദേശീയ മനുഷ്യവകാശ കമ്മീഷന്റെയും മറ്റുകക്ഷികളുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കണം അച്ചടി ദൃശ്യസാമൂഹിക മാധ്യമങ്ങള്‍ക്ക് കേസ് സമ്പന്ധമായ വിവരങ്ങള്‍ നല്‍കാന്‍ പൊലീസിന്റെ പരിധിയാണ് ഇതുവഴി നിശ്ചയിക്കേണ്ടത്. മൂന്ന് മാസത്തെ സാവകാശത്തില്‍ സമയ ബന്ധിതമായ് നടപടികള്‍ പൂര്‍ത്തിയാക്കാനും സുപ്രിം കോടതി ആവശ്യപ്പെട്ടു. കുറ്റകൃത്യ അന്വേഷണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം. ക്രൈംറിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതില്‍ തര്‍ക്കം ഇല്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.


Post Top Ad