ഭാരത് വിവാദം അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ; രാഹുൽ ഗാന്ധി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Monday, 11 September 2023

ഭാരത് വിവാദം അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ; രാഹുൽ ഗാന്ധി


ഭാരത് വിവാദത്തിലും G20 ഉച്ചകോടിയിലും കേന്ദ്ര സര്‍ക്കാരിനും BJP ക്കുമെതിരെ കടന്നാക്രമണം തുടര്‍ന്ന് പ്രതിപക്ഷം. ഭാരത് വിവാദം അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി വേണമെന്ന ആവശ്യം പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉയര്‍ത്താനാണ് തീരുമാനം.

ജി 20 ഉച്ചകോടിയില്‍ ഭാരത് വിവാദം നരേന്ദ്രമോദി ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ചരിത്രത്തെ തമസ്‌ക്കരിക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുല്‍ ആരോപിച്ചു. ഫ്രാന്‍സിലെ സയന്‍സസ് പോ യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യയിലെ മുതലാളിത്തവും കുത്തകകളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. ചങ്ങാത്ത മുതലാളിത്തത്തെ നിലനിര്‍ത്താന്‍ നയങ്ങള്‍ രൂപപ്പെടുത്തുകയാണെന്ന് നരേന്ദ്ര മോദി. നോട്ട് നിരോധനം ചെറുകിട വ്യവസായ സംരംഭങ്ങളെ തകര്‍ത്തു. കോര്‍പ്പറേറ്റുകളുടെ കടങ്ങള്‍ രാജ്യം എഴുതി തളളുകയാണ്. അദാനിയെ സഹായിക്കാന്‍ ചട്ടങ്ങള്‍ വളച്ചൊടിക്കുന്നുവെന്നും രാഷ്ട്രീയ ഇടപെടലിലൂടെ ഇന്ത്യയിലും വിദേശത്തും വന്‍കിട കരാറുകള്‍ നല്‍കുന്നുവെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വിവിധ തലങ്ങളില്‍ തടയുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സെപ്റ്റംബര്‍ 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി വേണമെന്ന ആവശ്യം ശക്തമാക്കാന്‍ കോണ്‍ഗ്രസും മറ്റ് ഇന്ത്യന്‍ പാര്‍ട്ടികളും തീരുമാനിച്ചു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട ഇപ്പോഴും വ്യക്തമാക്കാത്തതില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. അതേസമയം അജണ്ട അറിയിക്കാതിരിക്കുന്നത് ചട്ടലംഘനമല്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാരും.



Post Top Ad