വിവരസഞ്ചയിക: ഏകദിന ശിൽപശാല സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Wednesday, 13 September 2023

വിവരസഞ്ചയിക: ഏകദിന ശിൽപശാല സംഘടിപ്പിച്ചു


ജില്ലയുടെ സമഗ്ര വിവരങ്ങളുമായി തയ്യാറാക്കുന്ന വിവര സഞ്ചയികയുടെ ഭാഗമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയുടെ വികസനത്തിനുതകുന്ന രീതിയിൽ സമഗ്ര ആസൂത്രണത്തിന് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 47 ഗ്രാമപഞ്ചായത്തുകളും, 11 ബ്ലോക്ക് പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് വിവരശേഖരണ സർവേ നടത്തുക. ശിൽപശാലയിൽ വിവര സഞ്ചയിക എന്ത്, എന്തിന് എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ മാസ്റ്റർ ക്ലാസെടുത്തു. ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇ വി പ്രേമരാജൻ സർവ്വേ ചോദ്യാവലി പരിചയപ്പെടുത്തി. ജില്ലാ പ്ലാനിംഗ് ഓഫീസ് റിസർച്ച് ഓഫീസർ സിഎം സുധീഷ് കുമാർ ആക്ഷൻ പ്ലാൻ സാമ്പത്തിക അവലോകനം നടത്തി. നിലവിൽ സർവേക്കായി തയ്യാറാക്കിയ ചോദ്യങ്ങളുടെ രൂപരേഖ സമർപ്പിച്ചു. തുടർന്ന് തദ്ദേശ സ്ഥാപന പ്രതിനിധികളുടെ സംശയങ്ങൾക്കുള്ള മറുപടിയും നൽകി.

ഒരു വാർഡിൽ ഒരു മാസം കൊണ്ട് സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.  ഗാർഹിക-ഗാർഹികേതര കെട്ടിടങ്ങൾ, ഇതരസംസ്ഥാന തൊഴിലാളികൾ, വാടകക്ക് താമസിക്കുന്നവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് സർവ്വേ നടത്തുക. തൊഴിൽ, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി, ലഭിക്കുന്ന ആനുകൂല്യങ്ങൾ, രോഗങ്ങൾ, വിദേശത്തുള്ളവർ തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിനൊപ്പം ലോക്കേഷനും ശേഖരിക്കും. ഇത് പൂർത്തിയായാൽ ജില്ലയിലെ കെട്ടിടങ്ങളുടെ ലൊക്കേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾ വിവര സഞ്ചയിക പോർട്ടലിലൂടെ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ലഭിക്കും. പോർട്ടലിൽ ലഭിക്കുന്ന മാപ്പിലൂടെ സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, റേഷൻ കടകൾ തുടങ്ങി എല്ലാ കെട്ടിടങ്ങളുടെയും സ്ഥാനം ഉൾപ്പെടെ മനസ്സിലാക്കാനാകും. സ്വകാര്യതയെ ബാധിക്കാത്ത വിവരങ്ങളാണ് ലഭ്യമാക്കുക. ഓരോ അഞ്ച് വർഷത്തിലും ഇത് പുതുക്കും.
സയൻസ് പാർക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ അഡ്വ കെ കെ രത്‌നകുമാരി, സെക്രട്ടറി എ വി അബ്ദുൽ ലത്തീഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി കെ വി ഗോവിന്ദൻ, കില ജില്ലാ കോഡിനേറ്റർ പി വി രത്‌നാകരൻ, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് വി പി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.Post Top Ad