റേഷന്‍ കടയുടമകള്‍ക്കുള്ള കമ്മിഷന്‍ തുക അനുവദിക്കാന്‍ ഭരണാനുമതി - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 9 September 2023

റേഷന്‍ കടയുടമകള്‍ക്കുള്ള കമ്മിഷന്‍ തുക അനുവദിക്കാന്‍ ഭരണാനുമതി


 കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ റേഷന്‍ കട ഉടമകള്‍ക്ക് കൊടുക്കാനുള്ള കമ്മിഷന്‍ തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.റേഷന്‍ കടയുടമകള്‍ക്ക് കമ്മിഷന്‍ തുക നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളിയിട്ടും സര്‍ക്കാര്‍ തുക നല്‍കുന്നില്ലെന്ന് ആരോപിച്ച്‌ റേഷന്‍ കടയുടമകള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കെയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.11 മാസത്തെ കമ്മിഷന്‍ കുടിശികയാണ് നല്‍കാനുള്ളത്. പണം നല്‍കാത്തതിനെതിരെ ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷൻ നല്‍കിയ ഹര്‍ജിയില്‍ തുക അനുവദിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജൂലൈ 14 നു സുപ്രീം കോടതി അപ്പീല്‍ തള്ളി.

എന്നിട്ടും പണം നല്‍കാന്‍ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റേഷന്‍കടയുടമകള്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. കിറ്റൊന്നിന് ഏഴ് രൂപ നിരക്കിലാണ് കമ്മിഷന്‍ നിശ്ചയിച്ചിരുന്നത് എങ്കിലും പിന്നീട് ഇത് അഞ്ച് രൂപയാക്കി കുറച്ചിരുന്നു. 


Post Top Ad