ഇന്ത്യൻ സ്വച്ഛതാ ലീഗ് വിവിധ ശുചിത്വ കാമ്പെയ്‌നുമായി ഇരിട്ടി നഗരസഭ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Friday, 15 September 2023

ഇന്ത്യൻ സ്വച്ഛതാ ലീഗ് വിവിധ ശുചിത്വ കാമ്പെയ്‌നുമായി ഇരിട്ടി നഗരസഭ


ഇരിട്ടി: ബഹുജന പങ്കാളിത്തത്തോടെ രാജ്യവ്യാപകമായി നടത്തുന്ന സ്വച്ഛ് ഭാരത് അഭിയാൻ രണ്ടാം ഘട്ട  ശുചിത്വ കാമ്പയിൻ ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ ഭാഗമായി ഇരിട്ടി നഗരസഭയിൽ വിവിധ ശുചിത്വ  ബോധവൽക്കരണ പരിപാടികൾ നടത്തി. ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയുടെ മേൽനോട്ടത്തിനായി ഇരിട്ടി വാരിയേഴ്സ് എന്ന പേരിൽ 39 അംഗ ശുചിത്വ ടീമിനെ തെരെഞ്ഞെടുക്കുകയും ടീം ക്യാപ്റ്റനായി സിനിമ സംവിധായകൻ അനുരാജ് മനോഹറിനെ തെരെഞ്ഞെടുക്കുകയും ചെയ്തു. ശുചിത്യ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8 മണിക്ക്  യുവജന പങ്കാളിത്ത്വത്തോടെ പുന്നാട് മുതൽ ഇരിട്ടി വരെ മാരത്തോൺ സംഘടിപ്പിച്ചു. തുടർന്ന് ശുചീകരണവും മെഡിക്കൽ ക്യാമ്പും നടത്തി. 17-ാം തീയ്യതി ഇരിട്ടി ടൗണിൽ മേഖലയിലെ ചിത്രകാരന്മാരെ അണിനിരത്തി ആരോഗ്യ ബോധവൽക്കരണ ചിത്രരചനയും 19ന് ജനകീയ പങ്കാളിത്വത്തോടെ പഴശ്ശി ഡാമും പരിസരവും ശുചീകരിക്കും. വൈസ് ചെയർമാൻ പി പി ഉസ്മാൻ, സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ സോയ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ കെ രവീന്ദ്രൻ, കൗൺസിലർ കെ മുരളീധരൻ, ശ്രീജ, യു കെ ഫാത്തിമ, അബ്ദുൾ റഷീദ്, നന്ദനൻ കെ, ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ വി, നഗരസഭ ശുചീകരണ തൊഴിലാളികൾ, ആരോഗ്യവിഭാഗം ജീവനക്കാർ, യൂത്ത് കോർഡിനേറ്റർ അശ്വിൻ കാരായി, യങ് പ്രൊഫഷ നൽ ശ്രേയ ദിലീപ് എൻ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.Post Top Ad