ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 9 September 2023

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം
ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്. ലോകത്ത് പ്രതിവർഷം എട്ടു ലക്ഷത്തോളം പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. ഇന്ത്യയിൽ ഒന്നരലക്ഷത്തിലധികം പേർ പ്രതിവർഷം ജീവനൊടുക്കുന്നു. മാനസികാരോഗ്യ സംരക്ഷണത്തെപ്പറ്റി ജനതയിൽ അവബോധം സൃഷ്ടിച്ചാൽ തന്നെ ആത്മഹത്യ വലിയൊരു പരിധി വരെ ഒഴിവാക്കാനാകുംആത്മഹത്യ ഭീരുത്വമാണെന്ന് വിശേഷിപ്പിക്കുന്നവരായിരുന്നു ഏണസ്റ്റ് ഹെമിങ്വേയുടെ ‘ഫോർ ഹൂം ദ ബെൽ ടോൾസ് ‘ അഥവാ ‘മണിമുഴങ്ങുന്നതാർക്കു വേണ്ടി’ എന്ന നോവലിലെ കഥാപാത്രങ്ങളെല്ലാം തന്നെ. നോബേൽ പുരസ്‌കാരവും പുലിസ്റ്റർ സമ്മാനവുമടക്കം നേടിയ അതിപ്രശസ്തനായ ഈ എഴുത്തുകാരൻ പക്ഷേ തന്റെ അറുപത്തിയൊന്നാം വയസ്സിൽ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.ആത്മഹത്യ അങ്ങനെയാണ്. ആത്മഹത്യയ്ക്കെതിരെ നിലകൊള്ളുന്നവരെപ്പോലും ചിലപ്പോഴത് കീഴ്പ്പെടുത്തിക്കളയും. ഏകാന്തത കൂടുതലായി വേട്ടയാടാൻ തുടങ്ങുമ്പോൾ, ജീവിതം ഒരു തരത്തിലും മുന്നോട്ടുപോകില്ലെന്ന് ധരിക്കുമ്പോൾ, നൈരാശ്യതയിൽപ്പെട്ടുഴലുമ്പോൾ അവസാന ആശ്രയമെന്നോണമാണ് പലരും ആത്മഹത്യയിൽ അഭയം തേടുന്നത്. കുടുംബസംഘർഷങ്ങളും പ്രണയപരാജയങ്ങളും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ജീവനെടുക്കുന്നതിലേക്ക് നയിക്കുന്നുഅന്യന്റെ ദുഖത്തിൽ പങ്കുചേരാനും വേദനിക്കുന്നവരെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനുമൊക്കെ സമൂഹം ശ്രമിച്ചാൽ ആത്മഹത്യകൾ വലിയൊരു പരിധി വരെ ഒഴിവാക്കാനാകും. ജനതയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് പക്ഷേ പരമപ്രധാനം. ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യം സംരക്ഷിക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ വിഷാദരോഗത്തിന്റെ ലക്ഷണം കണ്ടാലുടനെ തന്നെ മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സ തേടാൻ മറക്കരുത്.കേരളത്തിൽ പ്രതിദിനം 26 ആത്മഹത്യകളും 523 ആത്മഹത്യാശ്രമങ്ങളും നടക്കുന്നുവെന്നാണ് കണക്കുകൾ. ആത്മഹത്യനിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ജീവരക്ഷ എന്ന പേരിൽ സംസ്ഥാനമൊട്ടാകെ കേരള സർക്കാർ ആത്മഹത്യ പ്രതിരോധ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. വിഷമത അനുഭവിക്കുന്ന ജനങ്ങളുമായി അടുത്തിടപഴകുന്ന ആരോഗ്യപ്രവർത്തകർ, അധ്യാപകർ, പൊലീസുകാർ, ജനപ്രതിനിധികൾ, പുരോഹിതർ എന്നിവർക്ക് മാനസികമായ പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.Post Top Ad