റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം; കൊയിലാണ്ടി – നിലമ്പൂർ സംസ്ഥാന പാത ഉപരോധിച്ച് നാട്ടുകാർ - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 10 September 2023

റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം; കൊയിലാണ്ടി – നിലമ്പൂർ സംസ്ഥാന പാത ഉപരോധിച്ച് നാട്ടുകാർ

 


മലപ്പുറം എടവണ്ണ വടശ്ശേരിയിൽ റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതിഷേധം. നാട്ടുകാരുടെ നേതൃത്വത്തിൽ കൊയിലാണ്ടി – നിലമ്പൂർ സംസ്ഥാന പാത ഉപരോധിക്കുകയാണ്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ അപകടം തുടർകഥയാണെന്നും നടപടി വേണമെന്നും നാട്ടുകാർ പറയുന്നു.ഓട്ടോ ഡ്രൈവർ വഴിക്കടവ് മണിമൂളി സ്വദേശി യൂനസ് സലാം (42) ആണ് അപകടത്തിൽ മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവസ്ഥലത്ത് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post Top Ad