യുവരാജൊക്കെ വേറെ ലെവൽ, ജഡേജക്കും പാണ്ഡ്യക്കുമൊന്നും യുവിയുടെ പകരക്കാർ ആവാനാവില്ലെന്ന് മഞ്ജരേക്കർ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 11 September 2023

യുവരാജൊക്കെ വേറെ ലെവൽ, ജഡേജക്കും പാണ്ഡ്യക്കുമൊന്നും യുവിയുടെ പകരക്കാർ ആവാനാവില്ലെന്ന് മഞ്ജരേക്കർ


 മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഓള്‍  റൗണ്ടര്‍മാരായ ഹാര്‍ദ്ദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജക്കുമൊന്നും 2011ല്‍ ലോകകപ്പ് നേടിയ ടീമിലെ യുവരാജ് സിംഗിന്‍റെ പകരക്കാരാവാന്‍ കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഹാര്‍ദ്ദിക്ക് പാണ്ഡ്യ പുറത്തെടുത്ത ബാറ്റിംഗിനെയും നേപ്പാളിനെതിരെ രവീന്ദ്ര ജഡേജ പുറത്തെടുത്ത ബൗളിംഗിനെയും പ്രശംസിച്ച് മുന്‍ പാക് താരം വഖാര്‍ യൂനിസ് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചക്കിടെ രംഗത്തെത്തിയപ്പോഴായിരുന്നു മഞ്ജരേക്കറുടെ പരാമര്‍ശം.ജഡേജയും പാണ്ഡ്യയും ഇന്ത്യന്‍ ടീമിന് നല്‍കുന്ന സന്തുലനം അതുല്യമാണെന്നും ബാറ്റു കൊണ്ടും ബോളുകൊണ്ടും ഇരുവര്‍ക്കും ഒരുപോലെ മികവ് കാട്ടാനാകുമെന്നും വഖാര്‍ പറഞ്ഞു. ബാറ്റിംഗിന്‍റെ കാര്യത്തില്‍ പ്രത്യേകിച്ച് പാണ്ഡ്യയുടെ പ്രകടനത്തെയും വഖാര്‍ പ്രശംസിച്ചു.ആറാം നമ്പറില്‍ പാണ്ഡ്യ ശരിക്കും വിനാശകാരിയായ ബാറ്ററാണെന്നും ഏത് ടീമും അത്തരമൊരു കളിക്കാരന്‍റെ സാന്നിധ്യം ടീമില്‍ ആഗ്രഹിക്കുമെന്നും വഖാര്‍ വ്യക്തമാക്കി.ആക്രമണകാരിയായ ബാറ്ററാണെങ്കിലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചും തനിക്ക് ബാറ്റ് ചെയ്യാനാവുമെന്ന് പാണ്ഡ്യ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ തെളിയിച്ചുവെന്നും വഖാര്‍ പറഞ്ഞു.

എന്നാല്‍ വഖാറിന് മറുപടി നല്‍കിയ മഞ്ജരേക്കര്‍ യുവരാജ് സിംഗ് ടീമിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യ വേറെ ലെവലായിരുന്നുവെന്നും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ബാറ്ററാണ് യുവിയെന്നും വ്യക്തമാക്കി.യുവിക്ക് സ്വന്തം നിലയില്‍ മത്സരങ്ങള്‍ ജയിപ്പിക്കാനുള്ള കഴിവും അതുകൊണ്ടുതന്നെ വേറെ തലത്തിലാണ് യുവിയെ കാണേണ്ടതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.എല്ലാ ബഹുമാനവും വെച്ചു പറയട്ടെ ജഡേജയും പാണ്ഡ്യയും യുവിയുടെ നിലവാരത്തിലെത്തിയിട്ടില്ല. എന്നാല്‍ പാണ്ഡ്യയും ജഡേയും യുവിയെക്കാള്‍ മികച്ച ബൗളര്‍മാരാണെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു.


Post Top Ad