വാഹന അപകടത്തില്‍ മസ്തിഷ്‌കമരണം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ഹൃദയവാല്‍വ് നാല് മാസം പ്രായമുള്ള കുഞ്ഞിന്. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 12 September 2023

വാഹന അപകടത്തില്‍ മസ്തിഷ്‌കമരണം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ഹൃദയവാല്‍വ് നാല് മാസം പ്രായമുള്ള കുഞ്ഞിന്.

 

തിരുവനന്തപുരം: വാഹന അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ഹൃദയ വാല്‍വ് നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാനം ചെയ്തു. തിരുവനന്തപുരം കല്ലിയൂര്‍ മേഖലയിലെ ഡിവൈഎഫ്‌ഐ കണ്ണന്‍ കുഴി യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം അര്‍ജുന്റെ ഹൃദയ വാല്‍വാണ് കുഞ്ഞിന് ദാനം ചെയ്തത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജാണ് ഇക്കാര്യം അറിയിച്ചത്. ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനാണ് വാല്‍വ് നല്‍കിയത്. മൃതദേഹ പരിശോധനകള്‍ക്ക് ശേഷം മെഡിക്കല്‍ സംഘമെത്തിയാണ് വാല്‍വ് ഏറ്റുവാങ്ങിയത്. കാക്കാമൂല ടിഎം സദനത്തില്‍ പെയിന്റിംഗ് തൊഴിലാളിയായ അനിചന്ദ്രന്റെയും ശ്രീകുമാരിയുടെയും മകനാണ് അര്‍ജുന്‍. ഞായറാഴ്ച രാത്രി 12.30ഓടെയായിരുന്നു അര്‍ജുനും സുഹൃത്തുകളും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഗുരുതര പരുക്കേറ്റ അമല്‍, ശ്രീദേവ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹിതനാകാന്‍ പോകുന്ന സുഹൃത്തിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മൂവര്‍ സംഘം സംഭവത്തില്‍പ്പെട്ടത്. പൊലീസ് പരിശോധനയ്ക്ക് നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ പൊലീസുകാര്‍ മൂന്നു പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, തലയ്ക്ക് ഗുരുതര പരുക്കേറ്റ അര്‍ജുന്‍ മരിക്കുകയായിരുന്നു. വെള്ളറിലെ സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരനാണ് അര്‍ജുന്‍.

Post Top Ad