സ്‌നേഹക്കടലായി പത്തനംതിട്ട ജില്ലാ കളക്ടര്‍: ജ്യോതിക്ക് വീടു നിര്‍മ്മിച്ചു നല്‍കും - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 14 September 2023

സ്‌നേഹക്കടലായി പത്തനംതിട്ട ജില്ലാ കളക്ടര്‍: ജ്യോതിക്ക് വീടു നിര്‍മ്മിച്ചു നല്‍കും

 



ജ്യോതിക്ക് ഇനിയും ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കിടക്കേണ്ടി വരില്ല കേട്ടോ. ഭിന്ന ശേഷിക്കാരിയായ ജ്യോതിക്ക് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ചു നല്‍കും എന്ന് പത്തനംതിട്ട  

 ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ജ്യോതിയോട് ഒരു ചുംബനത്തിന്റെ അകമ്പടിയോടെ പറയുമ്പോള്‍ സഹോദരി ഗിരിജയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വര്‍ഷങ്ങളായുള്ള സ്വന്തഭവനമെന്ന സ്വപ്നത്തിനാണ് ഇതോടെ ചിറകുവിരിഞ്ഞത്.
പൊട്ടിപ്പൊളിഞ്ഞ ജ്യോതിയുടെ വീടിന്റെ ശോചനീയാവസ്ഥ മാറ്റാന്‍ പുതിയ വീടിന് അപേക്ഷിക്കാനാണ് സഹോദരി ഗിരിജ ദിവസങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ട   കളക്ടറേറ്റിലെത്തിയത്. അപേക്ഷ പരിശോധനയ്ക്കിടയില്‍ ജ്യോതിയ്ക്ക് രേഖകളൊന്നുമില്ലെന്ന് മനസിലായി. തുടര്‍ന്ന് ജില്ലാ കളക്ടറിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് ജ്യോതിക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ലഭ്യമാക്കിയത്.

മുട്ടം ഹരിജന്‍ കോളനിയിലെ ബ്ലോക്ക് ഇരുപത്തി ഒന്‍പതാം നമ്പര്‍ വീട്ടിലെത്തിയാണ് കളക്ടര്‍ ഭിന്നശേഷിക്കാരിയായ ജ്യോതിക്ക്(42) റേഷന്‍ കാര്‍ഡും, ആധാര്‍ കാര്‍ഡും കൈമാറിയത്. വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന ജ്യോതിയെ സംരക്ഷിക്കുന്നത് സഹോദരി ഗിരിജയും ഗിരിജയുടെ മക്കളായ അനന്ദുവും അഭിജിത്തും ചേര്‍ന്നാണ്.
വളയും മാലയും ഏറെ ഇഷ്ടപ്പെടുന്ന ജ്യോതിക്ക് തന്റെ കൈയ്യിലുണ്ടായിരുന്ന കുപ്പിവളകള്‍ കളക്ടര്‍ ഊരി നല്‍കി ഒപ്പം ജ്യോതിക്കായി കരുതിയ ഓണക്കോടിയും.

.
                                       


Post Top Ad