ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം; കാണാതായ താമരശ്ശേരി സ്വദേശിയെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തി. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 19 September 2023

ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം; കാണാതായ താമരശ്ശേരി സ്വദേശിയെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തി.

 

കോഴിക്കോട്: വീട്ടിൽ നിന്നും കാണാതായ താമരശ്ശേരി കാരാടി സ്വദേശിയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച  മുതൽ കാണാതായ കാരാടി നീലഞ്ചേരി അരുണോദയത്തിൽ സത്യപ്രകാശി(59)നെ ആണ്, താമരശ്ശേരി കത്തീഡ്രൽ ചർച്ചിന് സമീപത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കാണാതായതിനെ തുടർന്ന് സത്യപ്രകാശിനായി തെരച്ചിൽ നടത്തി വരികയായിരുന്നു. ബന്ധുക്കൾ താമരശ്ശേരി പൊലീസിൽ പരാതി നൽകി. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ഇതോടെയാണ് സത്യപ്രകാശിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം ഉള്‍പ്പെടെ പൊലീസ് അന്വേഷണം തുടരുകയാണ്.രണ്ട് ദിവസം മുൻപ് കാണാതായ പൂക്കാട് സ്വദേശി സുരേഷ് കുമാറിന്‍റെ മൃതദേഹവും കണ്ടെത്തി. ബാലുശ്ശേരി നന്മണ്ടയിൽ കരിപ്പാല മുക്കിന് സമീപത്താണ് പൂക്കാട് സ്വദേശി സുരേഷ്‌ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. 

കരാട്ടെ അധ്യാപകനായിരുന്ന സുരേഷ് കുമാറിനെ കാണാനില്ലെന്ന് മകൻ ബാലുശേരി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ബാലുശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.


 

Post Top Ad