കണ്ണൂർ: താണയില്‍ ലൈസൻസ് ഇല്ലാതെ പ്രവര്‍ത്തിച്ച എസ്.എൻ.ആര്‍ ചിക്കൻ സെന്റര്‍ കണ്ണൂര്‍ കോര്‍പറേഷൻ ആരോഗ്യ വിഭാഗം പൂട്ടി സീല്‍ ചെയ്തു.നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ലൈസൻസ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ചിക്കൻ സ്റ്റാള്‍ അടച്ചു പൂട്ടണമെന്ന് അവശ്യപെട്ട് ആരോഗ്യ വിഭാഗം നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും ഉടമ സ്റ്റാള്‍ പൂട്ടാൻ തയാറായില്ല. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെയാണ് കട പൂട്ടി സീല്‍ ചെയ്തത്.തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെയാണ് കട പൂട്ടി സീല്‍ ചെയ്തത്. ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍മാരായ അനീഷ് കോരമ്പത്ത്, രജീഷ് ബാബു, സി ഹംസ, സി പ്രീത, റവന്യൂ ഇൻസ്‌പെക്ടര്‍ പ്രേമരാജൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കട പൂട്ടി സീല്‍ ചെയ്യും മുൻപ് കടയിലെ 96 ഇറച്ചി കോഴികളെ നീക്കം ചെയ്യാൻ തയാറാകാത്തതിനെ തുടര്‍ന്ന് കോഴികളെ ആരോഗ്യവിഭാഗം പരസ്യമായി ലേലം ചെയ്ത് തുക കോര്‍പറേഷന് കൈമാറി.
Tuesday, 12 September 2023
Home
Unlabelled
ലൈസൻസില്ലാത്ത ചിക്കൻ സെന്റര്‍ പൂട്ടിച്ചു
ലൈസൻസില്ലാത്ത ചിക്കൻ സെന്റര്‍ പൂട്ടിച്ചു

About Weonelive
We One Kerala