‘ഈ പറക്കും തളിക’ എന്ന സിനിമയിലെ താമരാക്ഷന്‍ പിള്ള ബസിനെയും സുന്ദരനേയും ഉണ്ണിയെയും ഒന്നും മലയാളികള്‍ മറക്കാനിടയില്ല. സിനിമാസ്വാദകരുടെ മനസില്‍ ജീവിക്കുന്ന താമരാക്ഷന്‍പിള്ള ബസിനേയും കഥാപാത്രങ്ങളേയും ഇപ്പോള്‍ ഒന്നാകെ സ്വന്തമാക്കിയിരിക്കുകയാണ് പെരിന്തല്‍മണ്ണ നഗരസഭ. റോഡിലൂടെ കറങ്ങി നാട്ടുകാരെ കറക്കുകയല്ല, നാട് വൃത്തിയാക്കാനാണ് താമരാക്ഷന്‍ പിള്ളനെറ്റിയില്‍ പേരെഴുതി താമരാക്ഷന്‍ പിള്ള ബസ്സും പിന്നെ ഉണ്ണിയും സുന്ദരേശനും സുന്ദരേശനെ കറക്കിയ എലിയും വരെയുണ്ട് നഗരസഭയുടെ ഈ പുതിയ മാതൃകയില്‍. ബസിന്റെ വശങ്ങളില്‍ ബാസന്തിയും മറ്റു കഥാ പത്രങ്ങളുമുണ്ട്. പെരിന്തല്‍മണ്ണ നഗരസഭ ഓഫീസിന് മുന്‍പിലാണ് ബസ് നിര്‍ത്തിയിരിക്കുന്നത്. സമീപം ഇരിപ്പിടവും തയ്യാറാക്കിയിട്ടുണ്ട്. എല്ലാം പുനഃസൃഷ്ടിച്ചതാണെന്ന് മാത്രം.സിനിമയ്ക്കല്ല, മാലിന്യ ശേഖരണത്തിനാണ്. പെരിന്തല്‍മണ്ണ നഗരസഭാ പരിധിയില്‍ നിന്നും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യം ബസിന് ഉള്ളില്‍ എത്തിക്കും.മാലിന്യം തരം തിരിക്കാനുള്ള മിനി എംസിഎഫ് ആണ് താമരാക്ഷന്‍ പിള്ള.
Tuesday, 19 September 2023
Home
. NEWS
നാട്ടിലാകെ പുക പരത്തി മനുഷ്യനെ കറക്കാനല്ല, നാട് വൃത്തിയാക്കാന്‍; താമരാക്ഷന്‍ പിള്ളയെ സ്വന്തമാക്കി പെരിന്തല്‍മണ്ണ നഗരസഭ.