ലോട്ടറി വിൽപനയിൽ പൊലീസുകാർക്ക് സംശയം തോന്നി; അന്വേഷണത്തിൽ ഒളിച്ചു താമസിച്ച മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളായ സഹോദരങ്ങൾ അറസ്റ്റിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 16 September 2023

ലോട്ടറി വിൽപനയിൽ പൊലീസുകാർക്ക് സംശയം തോന്നി; അന്വേഷണത്തിൽ ഒളിച്ചു താമസിച്ച മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളായ സഹോദരങ്ങൾ അറസ്റ്റിൽ


തമിഴ്നാട്ടിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രണ്ടു പേരെ ആറന്മുള പൊലീസ് പിടികൂടി. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ കോഴഞ്ചേരി തെക്കേ മലയിൽ ഒളിവിൽ താമസിക്കുകയായിരുന്ന തമിഴ്നാട് തിരുനെൽവേലി, പള്ളി കോട്ടൈ, നോർത്ത് സ്ട്രീറ്റിൽ ഗണേശൻ മകൻ പള്ളികോട്ടെ മാടസ്വാമി എന്ന് വിളിക്കുന്ന മാടസ്വാമി (27), ഇയാളുടെ സഹോദരൻ ഊട്ടി ശെമ്മാരി എന്ന് വിളിക്കുന്ന സുഭാഷ് (25 ) എന്നിവരാണ് പിടിയിലായത്. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചുവരുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. സംശയാസ്പദമായി കണ്ട ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടും നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ക്രിമിനൽ പശ്ചാത്തലം വെളിവായതും തമിഴ്നാട് പൊലീസ് തേടുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളാണ് ഇവർ എന്നും മനസ്സിലായതും. തമിഴ്നാട്ടിലെ മൂന്ന് കൊലപാതക കേസുകൾ, കവർച്ച കേസുകൾ ഉൾപ്പടെ 19 കേസുകളിൽ പ്രതിയാണ് മാടസ്വാമി. മൂന്നു കൊലക്കേസുകൾ ഉൾപ്പെടെ 11 ഓളം കേസുകളിലെ പ്രതിയാണ് സുഭാഷ്. ആറു മാസമായി രണ്ടു പേരും കൂടി മാതാപിതാക്കളോടൊപ്പം വന്നു താമസിച്ച് കോഴഞ്ചേരിയിലും തെക്കേമലയിലും ലോട്ടറി വില്പന നടത്തിവരികയായിരുന്നു. ഇവരെ പത്തനംതിട്ട ഡിവൈഎസ്പി S നന്ദകുമാർ, ആറന്മുള ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ ജയൻ SI ജോൺസൺ, ഹരി കൃഷ്ണൻ, രമ്യത്ത്, സുനിൽ, വിനോദ് എന്നിവർ അടങ്ങിയ സംഘം വിശദമായി ചോദ്യംചെയ് ശേഷം തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ്.Post Top Ad