കേരളപ്പിറവി ദിനമാണ് മലയാളികള്‍ ആഘോഷിക്കുന്നത് . അതായത് ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്നേക്ക് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിടുന്നു. സർക്കാർ തലത്തിലും അല്ലാതെയുമായി വിപുലമായ രീതിയില്‍ ഇത്തവണയും കേരളപ്പിറവി ആഘോഷിക്കുന്നു. സർക്കാർ നടത്തുന്ന കേരളീയം പരിപാടിയാണ് ഇത്തവണത്തെ മുഖ്യ ആകർഷണീയത.ശേഷം 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്. കാസർഗോഡ് കേരളത്തിന്റെ ഭാഗമായപ്പോള്‍ കന്യാകുമാരി ഉള്‍പ്പടെ തിരുവിതാംകൂറിന്റെ ഭാഗമായ ചില മേഖലകള്‍ തമിഴ്നാട്ടിലേക്ക് പോയെന്നതും ശ്രദ്ധേയമാണ്.സ്വദേശാഭിമാനിയുടെ പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ള മലയാള ഭാഷ സംസാരിക്കുന്ന മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നീ മേഖലകള്‍ കൂട്ടിച്ചേർക്കണമെന്ന ആവശ്യം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുന്നോട്ട് വെക്കുന്നുണ്ട്. 1928-ൽ നെഹ്റുവിന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് നടന്ന നാട്ടുരാജ്യ പ്രജാ സമ്മേളനം ഐക്യകേരളത്തിനായി പ്രമേയം പാസാക്കുകയും ചെയ്തു.1921-ൽ, അതുവരെയുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകൾക്ക് പകരം ഇവമൂന്നും കൂട്ടിയോജിപ്പിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ പി സി സി) എന്ന് പുനർനാമകരണം ചെയ്തതും ഐക്യകേരള രൂപീകരണത്തില്‍ നിർണ്ണായകമാണ്. കെ പി സി സി യുടെ ആദ്യ അഖില കേരള രാഷ്ട്രീയ സമ്മേളനം 1921 ഏപ്രിൽ 23 മുതൽ ഒറ്റപ്പാലത്ത് നടന്നു. ഐക്യകേരളത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും വലിയ പങ്കുവഹിച്ചു. കേരളം മലയാളിയുടെ മാതൃഭൂമി എന്നപേരില്‍ ഒരു ഗ്രന്ഥം ഇ എം എസ് എഴുതിയിട്ടുണ്ട്കൊച്ചി, മലബാർ പ്രവിശ്യകളിൽ ഉയർന്ന് വന്ന ട്രേഡ് യൂണിയനുകളുടെ അഖില കേരള തൊഴിലാളി സമ്മേളനം 1935 ല്‍ കോഴിക്കോട് വെച്ച് നടത്തിയത് പി കൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഐക്യകേരള നീക്കങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു.1952 ഏപ്രിൽ 4, 5, 6 തീയതികളിൽ തൃശ്ശൂരിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്ലീനത്തിൽ ഐക്യകേരളത്തിനുവേണ്ടി വമ്പിച്ച പ്രക്ഷോഭം നടത്താനും തീരുമാനമായി. പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഎംസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തില്‍ വരികയും ചെയ്തു
Tuesday, 31 October 2023
Home
Unlabelled
കേരളപ്പിറവി: ഐക്യ കേരളത്തിന് അറുപത്തിയേഴാം ജന്മദിനം; ഏവർക്കും വീ വൺ കേരളയുടെ കേരളപ്പിറവി ആശംസകൾ
കേരളപ്പിറവി: ഐക്യ കേരളത്തിന് അറുപത്തിയേഴാം ജന്മദിനം; ഏവർക്കും വീ വൺ കേരളയുടെ കേരളപ്പിറവി ആശംസകൾ
About We One Kerala
We One Kerala