നവകേരള സദസിന് മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ പ്രത്യേക ബസ്. ആഡംബരസൗകര്യമുള്ള ബസിനു ഒരു കോടി അഞ്ചു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു.ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. ബസിന്റെ പണി ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്നവകേരള സദസ് സി.പി.ഐഎമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു . പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് പോകുമെന്നാണ് പറയുന്നത്.പക്ഷെ അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ട. തെരഞ്ഞെടുപ്പ് പ്രചരണം സി.പി.ഐ.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും ചെലവിലാണ് നടത്തേണ്ടത്. എല്ലാ തദ്ദേശസ്ഥാപനങ്ങളോടും സഹകരണബാങ്കുകളോടും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നൂറു കണക്കിന് കോടി രൂപയാണ് സര്‍ക്കാര്‍ നവകേരള സദസിന്റെ പേരില്‍ സാധാരണക്കാരുടെ നികുതിയില്‍ നിന്നും തട്ടിയെടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.അതേസമയം നവകേരള സദസ്സിലെ പങ്കാളിത്തം സമൂഹത്തിന്റെ പരിച്ഛേദമാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
Tuesday 14 November 2023
Home
Unlabelled
നവകേരള സദസിന് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ആഡംബര ബസ്; 1 കോടി 5 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു.
നവകേരള സദസിന് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ആഡംബര ബസ്; 1 കോടി 5 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു.
About We One Kerala
We One Kerala