കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 125 പരിശോധനകള്‍ക്ക് ദേശീയ അംഗീകാരം: മന്ത്രി മുഹമ്മദ് റിയാസ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 17 November 2023

കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 125 പരിശോധനകള്‍ക്ക് ദേശീയ അംഗീകാരം: മന്ത്രി മുഹമ്മദ് റിയാസ്

കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (കെഎച്ച്ആര്‍ഐ) 125 പരിശോധനകള്‍ക്ക് ദേശീയ ഗുണനിലവാര ഏജന്‍സിയായ എന്‍എബിഎല്ലിന്റെ (നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ്) അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞുകാര്യവട്ടം കെഎച്ച്ആര്‍ഐ ആസ്ഥാനത്ത് എന്‍എബിഎല്‍ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം തുടക്കത്തില്‍ 68 പരിശോധനകള്‍ക്ക് മാത്രമാണ് അംഗീകാരമുണ്ടായിരുന്നത്. ജൂണില്‍ 57 പരിശോധനകള്‍ക്ക് കൂടി അംഗീകാരം ലഭിച്ചു.കെഎച്ച്ആര്‍ഐ അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്തും. ഘട്ടം ഘട്ടമായി ആ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്നും നിര്‍മാണ മേഖലക്ക് വലിയ മുതല്‍ക്കൂട്ട് ആണ് ഈ നേട്ടമെന്നും മന്ത്രി പറഞ്ഞു. നിര്‍മാണ വസ്തുക്കള്‍, മണ്ണ്, എന്‍ഡിടി (നോണ്‍ ഡിസ്ട്രക്റ്റീവ് ടെസ്റ്റിങ്) എന്നീ മൂന്ന് വിഭാഗങ്ങളില്‍ ഏറ്റവും അധികം പരിശോധന നടക്കുന്ന രാജ്യത്തെ ഏക സര്‍ക്കാര്‍ സ്ഥാപനമെന്ന നേട്ടം ഇതോടെ കെഎച്ച്ആര്‍ഐയ്ക്ക് ലഭിച്ചു.

WE ONE KERALA

NM



Post Top Ad