ഒറ്റ ദിവസം 13 വ്യവസായ കമ്പനികൾ ഉദ്‌ഘാടനം ചെയ്തു; നേട്ടങ്ങൾ എടുത്ത് പറഞ്ഞ് മന്ത്രി പി രാജീവ് - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 19 November 2023

ഒറ്റ ദിവസം 13 വ്യവസായ കമ്പനികൾ ഉദ്‌ഘാടനം ചെയ്തു; നേട്ടങ്ങൾ എടുത്ത് പറഞ്ഞ് മന്ത്രി പി രാജീവ്



കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം 13 വ്യവസായ കമ്പനികൾ കാസർഗോഡ് ഉദ്‌ഘാടനം ചെയ്ത വിവരം എടുത്ത് പറഞ്ഞ് മന്ത്രി പി രാജീവ്. ഇക്കാര്യത്തിൽ കാസർഗോഡുകാർക്ക് അഭിമാനിക്കാം എന്നും മന്ത്രി പറഞ്ഞു. കാസർഗോഡ് കാഞ്ഞങ്ങാട് നവകേരള സദസിന്റെ വേദിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ക്ഷേമ പെൻഷനുകൾക്കടക്കം സർക്കാർ ചെലവഴിച്ച തുകയുടെ കണക്കുകളും മന്ത്രി ചൂണ്ടിക്കാട്ടി.പ്രതിസന്ധിക്ക് അകത്ത് നിന്ന് കൊണ്ടാണ് സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരിമിതികൾക്കിടയിലും ഇന്ത്യയിലെ ആദ്യത്തെ സയൻസ് പാർക്ക്, ഡിജിറ്റൽ യൂണിവേഴ്സിറ്റി അടക്കമുള്ള വികസന പ്രവർത്തനങ്ങൾ എല്ലാം കേരളത്തിൽ ആരംഭിച്ച കാര്യവും മന്ത്രി പി രാജീവ് എടുത്തുപറഞ്ഞു. അസാധ്യമെന്ന് കരുതിയ എല്ലാം ഇച്ഛാശക്തിയോട് കൂടി സർക്കാർ നടപ്പാക്കി എന്നും മന്ത്രി പറഞ്ഞു. വ്യവസായ മേഖലകളിൽ ഉൾപ്പടെ പല മേഖലകൾക്കിടയിലും കേരളം കൈവരിച്ച പുരോഗതിയും മന്ത്രി ചൂണ്ടിക്കാട്ടി.


WE ONE KERALA

NM



Post Top Ad