പുറംകടലിൽ കിടന്നത് മൂന്ന് ദിവസം, നഷ്ടം പ്രതിദിനം 19 ലക്ഷം രൂപയോളം; ഒടുവില്‍ ഷെന്‍ ഹുവയ്ക്ക് ക്ലിയറൻസ്. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 13 November 2023

പുറംകടലിൽ കിടന്നത് മൂന്ന് ദിവസം, നഷ്ടം പ്രതിദിനം 19 ലക്ഷം രൂപയോളം; ഒടുവില്‍ ഷെന്‍ ഹുവയ്ക്ക് ക്ലിയറൻസ്.

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാം കപ്പല്‍ ഷെൻ ഹുവ 29ന് ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടി. ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടാത്തത് കാരണം കപ്പൽ പുറംകടലിൽ മൂന്ന് ദിവസം കിടന്നിരുന്നു. കപ്പൽ പുറംകടലിൽ കിടന്ന ഓരോ ദിവസവും നഷ്ടം 19 ലക്ഷം രൂപയോളമാണ്. ഷെൻ ഹുവ 29 ഇന്ത്യാ തീരത്ത് എത്തിയത് വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ബർത്തിംഗ് നിശ്ചയിച്ചിരുന്നത്. തുറമുഖത്ത് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി കാത്തിരുന്നിട്ടും ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടാതായതോടെ അന്നത്തെ ബർത്തിംഗ് ഉപേക്ഷിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നടപടി ക്രമങ്ങള്‍ വൈകിയതോടെയാണ് കാലതാമസമുണ്ടായത്. ആദ്യത്തെ കപ്പലായ ഷെൻ ഹുവ 15 എത്തിയപ്പോൾ ആദ്യം നങ്കൂരമിട്ടത് മുന്ദ്ര തുറമുഖത്താണ്. ഫെബ്രുവരിക്ക് മുമ്പായി ക്രെയ്നുകളുമായി ഇനി ആറ് കപ്പൽ കൂടി എത്തും. ഓരോ കപ്പലിനും പ്രത്യേകം പ്രത്യേകം അനുമതി വേണം. ആദ്യ കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാർക്ക് ബർത്തിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചപ്പോൾ കേന്ദ്രത്തിന് കേരളം കത്തെഴുതിയിരുന്നു.പക്ഷെ നിലവിൽ സർക്കാരിന്റെ ഇടപെടൽ അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.

Post Top Ad