റണ്‍വേയ്ക്ക് മുകളിൽ ഡ്രോൺ; 2 ഇന്റിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വിമാനത്താവള നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 19 November 2023

റണ്‍വേയ്ക്ക് മുകളിൽ ഡ്രോൺ; 2 ഇന്റിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വിമാനത്താവള നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു

 


ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ബിര്‍ തികേന്ദ്രജിത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അജ്ഞാത ഡ്രോണ്‍ സാന്നിദ്ധ്യം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. ഏതാനും വിമാനങ്ങള്‍ വൈകുകയും ചിലത് വഴിതിരിച്ചു മറ്റ് വിമാനത്താവളങ്ങളിലേക്ക് വിടുകയും ചെയ്തു. വ്യോമസേനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായത്.

ഉച്ചയ്ക്ക് ശേഷം 2.30ഓടെയാണ് ഇംഫാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന് സിഐഎസ്എഫ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശം ലഭിച്ചത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന് മുകളില്‍ അ‍ജ്ഞാത ഡ്രോണ്‍ കണ്ടെന്നായിരുന്നു അറിയിപ്പ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന്റെ ടെറസില്‍ നിന്ന് പരിശോധിച്ചപ്പോഴും ഡ്രോണ്‍ കണ്ടു. ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്ന സി.ഐ.എസ്.എഫ് ജീവനക്കാരും വിമാനക്കമ്പനിയുടെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും ജീവനക്കാരും വെള്ള നിറത്തിലുള്ള ഡ്രോണ്‍ കണ്ടു. ടെര്‍മിനല്‍ ബില്‍ഡിങിന് മുകളിലൂടെ പറന്ന ഡ്രോണ്‍ പിന്നീട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന് മുകളിലൂടെ തെക്ക് ഭാഗത്തേക്ക് പറക്കുകയും കുറച്ച് നേരെ അവിടെ നിശ്ചലമായിരിക്കുകയും ചെയ്തു. പിന്നീട് റണ്‍വേയുടെ തെക്ക് പടിഞ്ഞാറ് വശത്തേക്ക് സഞ്ചരിച്ചു. 4.05 വരെ വിമാനത്താവളത്തിന്റെ പരിസരത്ത് തന്നെ ചുറ്റിത്തിരിഞ്ഞ ശേഷം പിന്നീട് അപ്രത്യക്ഷമായി. വൈകുന്നേരം 4.26നായിരുന്നു ഇംഫാലില്‍ സൂര്യാസ്‍തമയം. 


Post Top Ad