ജനങ്ങളെ കൊള്ളയടിക്കാന്‍ റെയില്‍വേ; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 18 November 2023

ജനങ്ങളെ കൊള്ളയടിക്കാന്‍ റെയില്‍വേ; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി



ജനങ്ങളെ കൊള്ളയടിക്കാന്‍ റെയില്‍വേ. ഫ്‌ലെക്‌സി സംവിധാനത്തിന്റെ മറവില്‍ ഉത്സവ സീസണില്‍ ടിക്കറ്റ് നിരക്ക് വര്‍ധന. ജയ്പൂര്‍ ബാംഗ്ലൂര്‍ സുവിധ എക്‌സ്പ്രസ്സ് ട്രെയിനില്‍ സെക്കന്‍ഡ് എസി ടിക്കറ്റ് ചാര്‍ജ് 11,230 രൂപ. മുംബൈ പാട്‌ന സുവിധ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് വിമാന നിരക്കിനും മുകളില്‍.ആവശ്യക്കാര്‍ കൂടുന്നതിനു അനുസരിച്ചു ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന ഫ്‌ലെക്‌സി സംവിധാനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ശക്തമാണ്. ഇപ്പോള്‍ ഉത്സവസീസണ്‍ പ്രമാണിച്ചാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്.ഫെബ്രുവരി 3വരെ ഈ തുകയാണ് നിലവില്‍ ടിക്കറ്റിനു നല്‍കേണ്ടത്. തേര്‍ഡ് എസി ടിക്കറ്റിനു 7855 രൂപയും സാധാരണക്കാരന്‍ നല്‍കണം.ഡിസംബര്‍ 8നുള്ള മുംബൈ പാറ്റ്‌ന സുവിധ എക്‌സ്പ്രസില്‍ സെക്കന്‍ഡ് എസി ടിക്കറ്റിനു 9395 രൂപയാണ്. തേര്‍ഡ് എസി ടിക്കറ്റിന് 6335 രൂപയും നല്‍കണം.വിമാന ടിക്കറ്റിനെക്കാള്‍ ഉയര്‍ന്ന തുകയാണ് റെയില്‍വേ ഈടാക്കുന്നത്. മുംബൈ പാട്‌ന ഏറ്റവും കുറഞ്ഞ വിമാന നിരക്ക് 7549 രൂപയാണ്.ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള സമയങ്ങളില്‍ ആണ് റെയില്‍വേയുടെ കൊള്ള..ആവശ്യക്കാര്‍ കൂടുന്നതിനു അനുസരിച്ചു മറ്റു ട്രെയിനുകളിലും ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനെതിരെ വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് പുനപരിശോധിക്കാനും റെയില്‍വേ ആലോചിക്കുന്നുണ്ട്.

WE ONE KERALA

NM



Post Top Ad