ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായി രോ​ഹിത്; വെടിക്കെട്ട് തുടക്കം നൽകി ​ഹിറ്റ്മാൻ. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 15 November 2023

ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായി രോ​ഹിത്; വെടിക്കെട്ട് തുടക്കം നൽകി ​ഹിറ്റ്മാൻ.

 


ലോകകപ്പിലെ തന്റെ പതിവ് ശൈലിയ്ക്ക് ഒരു മാറ്റവും സമ്മർദ്ദവുമില്ലാതെ ബാറ്റേന്തി ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം നൽകി രോഹിത് ശർമ്മ. 29 പന്തിൽ നാല് വീതം സിക്സും ഫോറുമടിച്ച് രോഹിത് 47 റൺസടിച്ച് പുറത്തായെങ്കിലും ഇന്നത്തെ മത്സരത്തിൽ ഒരു റെക്കോർഡ് നേട്ടത്തെ സ്വന്തമാക്കാനും രോഹിത്തിനായി.ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡാണ് രോഹിത് സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റർ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ് ലിനെയാണ് രോഹിത് മറികടന്നത്. വീണ്ടും സിക്സ് നേടി അർദ്ധ സെഞ്ചുറി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടയിലാണ് രോഹിത് പുറത്തയത്. പേസ് ബൗളർ സൗത്തിയ്ക്കാണ് വിക്കറ്റ്.

നിലവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർ ഗിൽ അർദ്ധ സെഞ്ച്വറി നേടിയിട്ടുണ്ട്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ, ന്യൂസിലൻഡിനെ ബൗളിങ്ങിന് വിടുകയായിരുന്നു. 2019ലെ സെമിഫൈനൽ തോൽവിക്ക് സ്വന്തം മണ്ണിൽ കണക്ക് തീർക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ടീം ഇന്ത്യ: രോഹിത് ശർമ്മ , ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ടീം ന്യൂസിലൻഡ്: ഡെവൺ കോൺവേ, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ടോം ലാതം, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൺ


Post Top Ad