പാളം മറികടക്കവെ ചീറിപ്പാഞ്ഞ് വന്ദേഭാരത് എക്‌സ്പ്രസ്…വയോധികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 13 November 2023

പാളം മറികടക്കവെ ചീറിപ്പാഞ്ഞ് വന്ദേഭാരത് എക്‌സ്പ്രസ്…വയോധികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

 

വന്ദേഭാരത് എക്‌സ്പ്രസിനു മുന്നില്‍ നിന്ന് വയോധികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരൂരില്‍ ഇന്നലെ വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം. ചീറിപ്പാഞ്ഞുവന്ന തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ മുന്നില്‍ നിന്നാണ് വയോധികന്‍ രക്ഷപ്പെട്ടത്.തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പില്ലായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ടിട്ടും വയോധികന്‍ പാളം മറികടന്ന് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിച്ചു. പാളം മുറിച്ചു കടന്ന ആളിന്റെ മുന്നിലേക്ക് ട്രെയിന്‍ അതിവേഗമാണ് എത്തിയത്. എന്നാല്‍ പാളത്തില്‍ ആളെ കണ്ടതോടെ ലോക്കോ പൈലറ്റ് ഹോണ്‍ അടിച്ചു.ട്രെയിന്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ അടുത്തെത്തിയപ്പോഴേക്ക് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് വയോധികന്‍ ചാടിക്കയറി.ഏതായാലും ഭാഗ്യം കൊണ്ടാണ് വലിയൊരു അപകടത്തില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ ട്രെയിനിന്റെ വിഡിയോ എടുത്തിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ഒറ്റപ്പാലം സ്വദേശിയാണ് രക്ഷപ്പെട്ടതെന്നാണ് വിവരം.അതേസമയംആളെ തിരിച്ചറിഞ്ഞാല്‍ കേസെടുക്കുമെന്ന് ആര്‍പിഎഫ് അറിയിച്ചു.

Post Top Ad