കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം; മലപ്പുറം യുഡിഎഫിൽ അഭിപ്രായഭിന്നത - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 20 November 2023

കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം; മലപ്പുറം യുഡിഎഫിൽ അഭിപ്രായഭിന്നത



മലപ്പുറത്ത് കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം മുസ്ലിം ലീഗ് പ്രതിനിധിക്ക് ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ യുഡിഎഫിൽ അഭിപ്രായഭിന്നത. യുഡിഎഫ് ചെയർമാൻ പിടി അജയ്മോഹന്റെ പ്രതിഷേധം അനവസരത്തിലായിപ്പോയെന്ന് യുഡിഎഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ അഭിപ്രായപ്പെട്ടു. കൂടിയാലോചനയില്ലാതെയാണ് വാർത്ത സമ്മേളനം വിളിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു.വിഷയത്തിൽ ലീഗ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിൽ ഭിന്നാഭിപ്രായം ഉണ്ടായത്. അജയ് മോഹൻ അണികളിൽ അമർഷമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് മലപ്പുറം യുഡിഎഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ അഭിപ്രായപ്പെട്ടു. സഹകരണ ബാങ്ക് കേരള ബാങ്ക് ലയനത്തിനെതിരായ കേസ് മുന്നോട്ട് കൊണ്ടുപോകാനാണ് മുന്നണി തീരുമാനം. കാര്യങ്ങൾ ചർച്ച ചെയ്ത് തീർക്കാവുന്നതേയുള്ളൂവെന്നും അഷ്റഫ് കോക്കൂർ പറഞ്ഞു.മുന്നണിയില്‍ കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പുകള്‍ക്കിടെയാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എംഎല്‍എ കേരളാ ബാങ്ക് ഡയറക്ടര്‍ സ്ഥാനത്തെത്തിയത്. ഇതിനെത്തുടർന്ന് വലിയ വിവാദങ്ങൾ ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വം അഴിച്ചുവിട്ടതിന് പിന്നാലെയാണ് ഈ അഭിപ്രായഭിന്നത.

WE ONE KERALA

NM



Post Top Ad