ഗണേഷ് കുമാർ കാത്തിരിക്കണം, ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും ഉടൻ മാറില്ല; മന്ത്രിമാറ്റം ഉടനില്ല - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 8 November 2023

ഗണേഷ് കുമാർ കാത്തിരിക്കണം, ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും ഉടൻ മാറില്ല; മന്ത്രിമാറ്റം ഉടനില്ല

സംസ്ഥാന മന്ത്രിസഭാ പുനഃ സംഘടന ഉടനില്ല. നാളെ നിർണായക ഇടത് മുന്നണി യോഗം ചേരും. എൽഡിഎഫ് നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള മന്ത്രി മാറ്റം ഉടൻ ഉണ്ടാകില്ല. ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും ഉടൻ മാറില്ല. കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കാത്തിരിക്കേണ്ടി വരും.പുനസംഘടന അടുത്ത വർഷം ആദ്യം നടത്താനാണ് സിപിഐഎമ്മിൽ ആലോചന. അടുത്തവർഷം ജനുവരി ആദ്യമാവും മാറ്റം ഉണ്ടാകുക. നവംബറിലെ പുനഃസംഘടന ഉണ്ടാകില്ല. കടന്നപ്പള്ളി രാമചന്ദ്രന് വിവരം നൽകി. നാളെ നടക്കുന്ന യോഗത്തിൽ ഔദ്യോഗിക തീരുമാനം അറിയിക്കും.മന്ത്രിമാറ്റം ഉടൻ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ബി മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എൽഡിഎഫ് ധാരണ അനുസരിച്ച് ഒറ്റ എംഎൽഎയുള്ള നാല് പാര്‍ട്ടികൾ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണം. ഇതനുസരിച്ച് കാലവധി തികയുന്നത് നവംബര്‍ 20 നാണ്.നവംബര്‍ പതിനെട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങൾ തോറും പര്യടനത്തിനിറങ്ങും. ഇടതടവില്ലാതെ ഡിസംബര്‍ 24 വരെ നീളുന്ന തരത്തിലാണ് ജനസദസ്സിന്റെ ഷെഡ്യൂൾ. പുനസംഘടന നടന്നാൽ ഗതാഗത മന്ത്രി ആന്‍റണി രാജുവിനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പകരക്കാരാകും പര്യടന സംഘത്തിലുണ്ടാകുക. ഇതൊഴിവാക്കി പുനസംഘടന ജനസദസ് സമാപിച്ച ശേഷം നടക്കാനായിരുന്നു ഇതുവരെയുള്ള ധാരണനാളെ വൈകീട്ട് മൂന്ന് മണിക്കാണ് ഇടതുമുന്നണി യോഗം. മണ്ഡലപര്യടനത്തിന്‍റെ മുന്നൊരുക്കങ്ങളാണ് പ്രധാന അജണ്ടയെങ്കിലും പുനസംഘടനയും ചര്‍ച്ചയാകും. ഘടക കക്ഷി സമ്മര്‍ദ്ദം ശക്തമാണെങ്കിലും മുന്നണി ധാരണ ജനസദസ്സിന് മുൻപെ നടത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേയാകും.



Post Top Ad