കമ്പാല: ഉഗാണ്ടയുടെ ചരിത്രത്തിൽ ആദ്യമായി കമ്പാലയിൽ മുത്തപ്പൻ വെള്ളാട്ടം നടത്തി. മുത്തപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ നവംബർ 11-ാം തീയതി പട്ടീദാർ സമാജത്തിൽ വെച്ചാണ് മുത്തപ്പൻ വെള്ളാട്ടം നടത്തിയത്.
കണ്ണൂർ ഷൈജു പെരുവണ്ണാൻ മുത്തപ്പന്റെ കോലധാരിയായും മഠയനായി ബിജുമഠയൻ ബാവോടും വാദ്യക്കാരായി അജേഷ് പണിക്കർ പാറപ്പുറം ജിജേഷ് തിലാന്നൂരും ശിവജിത് തലശ്ശേരിയും പങ്കെടുത്തു. ഇന്ത്യൻ ഹൈ കമ്മിഷണർ ഉപേന്ദ്ര സിംഗ് റാവത് മുഖ്യ അഥിതി ആയിരുന്നു .മുഖ്യ സംഘാടകരായ മുത്തപ്പ സേവാസമിതിയുടെ പ്രവർത്തകരായ ശശി നായർ, ഗോപിനാഥൻ , ഗിരീഷ് , മിഥുൻ, ഹരീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.